ഭരണങ്ങാനം: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍എസ്എസ് യൂണിറ്റിന്റെയും റെയിഞ്ചര്‍ ടീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധദിനം ആചരിച്ചു. കെസിബിസി മദ്യവര്‍ജന സമിതി ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, പ്രിന്‍സിപ്പല്‍ ജോബി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
എന്‍എസ്എസ് കോ-ഓർഡിനേറ്റര്‍ മഞ്ജു ആന്‍ മാത്യു, റെയിഞ്ചര്‍ ലീഡര്‍ സിമി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ റാലിയും നടത്തി.
വാകക്കാട്: ലഹരിമുക്തമായ സമൂഹ സൃഷ്ടിക്കായി വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്കൂള്‍ കുട്ടികളും രംഗത്ത്. ലഹരിയില്ലാത്ത നല്ലൊരു നാളെയുടെ വാഗ്ദാനങ്ങളായി കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരുന്നതിനായി ലഹരിയുടെ കെണികളില്ലാതെ ഉയര്‍ന്നു പറക്കാന്‍ കുട്ടികള്‍ക്ക് പ്രചോദനമാകുന്ന "ചിറക്' എന്ന പദ്ധതിക്ക് സ്കൂളില്‍ തുടക്കം കുറിച്ചു.
പദ്ധതിയുടെ ആദ്യഘട്ടമായി വീടുകള്‍തോറും നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ആന്‍ മരിയ അമല്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോണ്‍ കണ്ണന്താനം, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ടെസ്, പിടിഎ പ്രസിഡന്റ് ടോമി മാറാമറ്റം, അധ്യാപകരായ അനു അലക്സ്, രഞ്ജു മരിയ, ജീമോന്‍ മാത്യു, മനു കെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.