ബോധവത്കരണം പാലക്കാട് റെയിൽവേ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വി. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് റെയിൽവേ പോലീസ് വി. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ യാത്രക്കാർക്കും പ്ലാറ്റ്ഫോമിലെ സ്റ്റാഫ് അംഗങ്ങൾക്കും ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തി. ജിആർപി എസ്ഐ കെ.ജെ. പ്രവീണ്‍ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ആർപിഎഫ് ഇൻസ്പെക്ടർ സി. ഗിരീഷ്, ജിആർപി അഡീഷണൽ എസ്ഐ ജയശങ്കർ, എസ്ഐ ഷക്കീർ, എഎസ്ഐ ലതിക, എസ്എംആർ കൊമേഴ്സ്യൽ മാനേജർ സിറാജുദ്ദീൻ, സൗരജിത്ത്, പാസഞ്ചേഴ്സ് യൂസേഴ്സ് ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ കാദർ മൊയ്തീൻ എന്നിവർ പ്രസംഗിച്ചു. ജിആർപി എഎസ്ഐ കെ. കൃഷ്ണകുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എഎസ്ഐ ശാരദ നന്ദി പറഞ്ഞു.
Tags : Nattuvishesham District news