x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടാ​ര​ക്ക​ര ടി​പ്പ​ര്‍ അ​പ​ക​ടം; ചി​കി​ത്സാ സ​ഹാ​യം ല​ഭി​ക്കാ​തെ കൗ​ശ​ല്‍


Published: July 2, 2026 06:13 AM IST | Updated: July 2, 2026 06:13 AM IST

കൊ​ട്ടാ​ര​ക്ക​ര: നീ​ലേ​ശ്വ​ര​ത്ത് ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം ചെ​യ്ത ചി​കി​ത്സ സ​ഹാ​യം ല​ഭി​ക്കാ​തെ വി​ദ്യാ​ര്‍​ഥി​യാ​യ കൗ​ശ​ല്‍. കൗ​ശ​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

പ​രു​ക്കേ​റ്റ് ക​ഴി​യു​ന്ന​വ​രു​ടെ ചി​കി​ത്സാ ചെ​ല​വ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യം മ​ന്ത്രി​മാ​രാ​യ ബി​ന്ദു കൃ​ഷ്ണ​യും പി.​സി. വി​ഷ്ണു​നാ​ഥും പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. നി​ല​വി​ല്‍ കൗ​ശ​ല്‍ ക്രി​ട്ടി​ക്ക​ല്‍ ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് യോ​ഗം ഇ​ന്നു ചേ​രും.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​യി​ലെ ചി​കി​ത്സ ചെ​ല​വ് താ​ങ്ങാ​നാ​കാ​തെ കു​ടും​ബം കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഇ​തു​വ​രെ ചെ​ല​വാ​യ​ത് അ​ഞ്ചു ല​ക്ഷം രൂ​പ​യാണെന്ന് അ​ച്ഛ​ന്‍ സ​ന്തോ​ഷ് വ്യ​ക്ത​മാ​ക്കി.

അതേസമയം അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മൂ​ന്നു പേ​രു​ടെ കു​ടും​ബ​ത്തി​ന് സ​ര്‍​ക്കാ​ര്‍ അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ല്‍​കു​മെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​നിച്ചിരുന്നു. അ​പ​ക​ട​ത്തി​ല്‍ ഒ​ടു​വ​ട്ടൂ​ര്‍ സ്വ​ദേ​ശി ഹ​രി​ലാ​ല്‍ (54), കാ​ര്‍​മ​ല്‍ സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ പാ​ര്‍​ഥി​പ് (15), കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര​നാ​യ അ​ജ​യ​ന്‍ ആ​ചാ​രി (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മ​ണ്ണ് ക​യ​റ്റി വ​ന്ന ലോ​റി​ ഇ​റ​ക്കം ഇ​റ​ങ്ങി​വ​രു​മ്പോ​ള്‍ ബൈ​ക്കി​ലി​ടി​ച്ച ശേ​ഷം ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. കൗശാ​ല്‍, ഋ​ഷ​ഭ് ബോ​ബ​ന്‍, ന​വ​നീ​ത്, ജി​ബി മോ​ള്‍, ടി​പ്പ​ര്‍ ഡ്രൈ​വ​ര്‍ ച​വ​റ സ്വ​ദേ​ശി നി​സാം എ​ന്നി​വ​രാ​ണ് പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up