കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ കാന്പയിൽ മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ, ഐഎംഎ കോഴിക്കോട് ബ്രാഞ്ച്, ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി കോഴിക്കോട്, ഗ്രാമിൻ നോൺ-പ്രോഫിറ്റ് ഓർഗനൈസേഷൻ, മാമ്പറ്റ ബോസ്കോ കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു.
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ പരിപാടി മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി എം.സി. ബിജു, ഐഎംഎ കോഴിക്കോട് പ്രസിഡന്റ് ഡോ. കെ. സന്ധ്യ കുറുപ്പ്, ഗ്രാമിൻ ഡയറക്ടർ റീന വർഗീസ്, ഡോൺ ബോസ്കോ കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോബി എം. ഏബ്രഹാം, അഡ്മിനിസ്ട്രേറ്റർ ഫാ. ഷിനോ ജോയ്, ഐഎംഎ കോഴിക്കോട് സെക്രട്ടറി ഡോ. രഞ്ജിത്, ഡോൺ ബോസ്കോ കോളജ് പിആർഒ സന്തോഷ് അഗസ്റ്റിൻഎന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kozhikode