x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ വിരുദ്ധ ദിനാചരണം


Published: June 28, 2026 04:41 AM IST | Updated: June 28, 2026 04:41 AM IST

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി​യു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കു​ന്നു.

തി​രു​വ​ല്ല​യി​ല്‍ ല​ഹ​രി​വി​രു​ദ്ധ റാ​ലി

തി​രു​വ​ല്ല: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ല്ല പോ​ലീ​സി​ന്‍റേയും തി​രു​വ​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ഓ​പ്പ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

തി​രു​വ​ല്ല ഡി​വൈ​എ​സ്പി ടി. ​ആ​ർ. ജി​ജു ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു.
തി​രു​വ​ല്ല.​ത​ഹ​സി​ല്‍​ദാ​ര്‍ ജോ​ബി​ന്‍ കെ. ​ജോ​ര്‍​ജ് മു​ഖ്യ സ​ന്ദേ​ശം ന​ല്‍​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ജി​മോ​ള്‍, ഗീ​ത അ​പ്പു​ക്കു​ട്ട​ൻ, പ്ര​സ​ന്ന സ​തീ​ഷ്, എ​സ്എ​ച്ച്ഒ​മാ​രാ​യ എ​സ്. സു​ജി​ത്, ഒ ​എ. ഷ​ഫീ​ഖ്, എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​രാ​ജേ​ന്ദ്ര​ന്‍ , തി​രു​വ​ല്ല എ​സ്‌​ഐ കു​രു​വി​ള സ​ക്ക​റി​യ, വ​നി​താ എ​സ​ഐ ധ​ന്യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​സ്‌​സി​എ​സ് ജം​ഗ്ഷ​ന്‍ വ​ഴി ന​ഗ​രം ചു​റ്റി ന​ട​ത്തി​യ റാ​ലി ഓ​പ്പ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ സ​മാ​പി​ച്ചു. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്ന് 500ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ റാ​ലി​യി​ല്‍ അ​ണി​നി​ര​ന്നു.

ല​ഹ​രി വി​മോ​ച​ന സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി

തി​രു​വ​ല്ല: ല​ഹ​രി​വി​രു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​നാം​സ്, സെ​ന്‍റ് തോ​മ​സ് ഇ​വാ​ന്‍​ജ​ലി​ക്ക​ല്‍ ച​ര്‍​ച്ച് വെ​സ്റ്റ് ഡ​യോ​സി​സു​മാ​യി ചേ​ര്‍​ന്ന് ല​ഹ​രി വി​മോ​ച​ന സ​ന്ദേ​ശ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന പാ​യി​പ്പാ​ട് ജം​ഗ്ഷ​നി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച ല​ഹ​രി വി​മോ​ച​ന സ​ന്ദേ​ശ​യാ​ത്ര തി​രു​വ​ല്ല കെ​എ​സ്ആ​ര്‍​ടി​സി കോ​ര്‍​ണ​റി​ല്‍ സ​മാ​പി​ച്ചു. രാ​വി​ലെ പാ​യി​പ്പാ​ട് ജം​ഗ്ഷ​നി​ല്‍ സെ​ന്‍റ് തോ​മ​സ് ഇ​വാ​ന്‍​ജ​ലി​ക്ക​ല്‍ ച​ര്‍​ച്ച് വെ​സ്റ്റ് ഡ​യോ​സി​സ് സെ​ക്ര​ട്ട​റി റ​വ ജോ​ര്‍​ജ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. ഐ. ​അ​ല​ക്‌​സാ​ണ്ട​ര്‍, അ​നാം​സ് ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജി ഏ​ബ്ര​ഹാം, സു​വി​ശേ​ഷ​ക​രാ​യ പ്ര​കാ​ശ് യേ​ശു​ദാ​സ്, കൃ​ഷ്ണ​മൂ​ര്‍​ത്തി, ജോ​ഫി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കെ​എ​സ്ആ​ര്‍​ടി​സി കോ​ര്‍​ണ​റി​ല്‍ സ​മാ​പ​ന സ​മ്മേ​ള​നം റ​വ തോ​മ​സ് പി. ​ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നാം​സ് ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജി ഏ​ബ്ര​ഹാം, എ​ച്ച്ആ​ര്‍​ഒ​എ​സ് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി സൈ​ജു ചെ​റി​യാ​ന്‍ വ​ര്‍​ഗീ​സ്, ജോ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up