മുക്തിയുടെ ഉദ്ഘാടന ചടങ്ങിന് രമേഷ് പിഷാരടി എംഎൽഎ എത്തിയപ്പോൾ.
പാലക്കാട്: മേഴ്സി കോളജ് ഇംഗ്ലീഷ് വിഭാഗം ഓയിസ്ക വിമൻസ് ചാപ്റ്ററുമായി ചേർന്ന് നടത്തിയ ലഹരി വിരുദ്ധ പരിപാടിയായ മുക്തിയുടെ ഉദ്ഘാടനം രമേഷ് പിഷാരടി എംഎൽഎ നിർവഹിച്ചു. മേഴ്സി കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എൻ.എം. ലൗലി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂളുകളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എഎസ്ഐ അറുമുഖനെ ആദരിച്ചു. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.
ഓയിസ്ക പ്രസിഡന്റ് ബിന്ദു രമേശ് പ്രഭാഷണം നടത്തി. ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ. ശ്രീദേവി കെ. മേനോൻ സ്വാഗതവും ഓയിസ്ക സെക്രട്ടറി സുനിത വസന്ത് നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ വാക്കത്തോണ്‍ പ്രിൻസിപ്പൽ ഫ്ളാഗ് ഓഫ് ചെയ്തു. ഓയിസ്ക വിദ്യാവികാസ് സ്കൂളിലെ കുട്ടികൾ പങ്കെടുത്ത ഫ്ളാഷ്മോബും മേഴ്സി കോളജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥിനികൾ ഒരുക്കിയ തെരുവ് നാടകവും നടന്നു.