പി.കെ. ബിജു
കണ്ണൂര്‍: ശമ്പളപരിഷ്കരണ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ ടിഎ ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടല്‍ വേണമെന്ന് കണ്ണൂരിൽ നടന്ന കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷന് (കെജിഡിഎ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. റവന്യുവകുപ്പിലെ 22ഓളം ഡ്രൈവര്‍ തസ്തികകള്‍ നിര്‍ത്തലാക്കിയ നടപടി പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും സമ്മേളനം തീരുമാനിച്ചു. സീനിയോറിറ്റി ലിസ്റ്റ് തയാറാക്കുക, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തുക, പുതിയ വാഹനങ്ങളും തസ്തികകളും അനുവദിക്കുക, മെഡിസെപ്പില്‍ ജീവനക്കാരെ കൊള്ളയടിക്കുന്ന നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.
പ്രതിനിധി സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റംഗം വി. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മന്ത്രി സണ്ണി ജോസഫ് വിശിഷ്ടാതിഥിയായിരുന്നു. ഡ്രൈവര്‍മാര്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളും ഡ്രൈവര്‍ തസ്തിക സംരക്ഷിക്കപ്പെടണമെന്ന ആവശ്യവും അനുഭാവപൂർവം പരിഗണിക്കാൻ സർക്കാരിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു.അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജി. രമേശ് അധ്യക്ഷത വഹിച്ചു..ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി റോയ് ജോസഫ്, കെജിഡിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎസ് സുധീര്‍, . സെക്രട്ടറി ടി. ജോസഫ്, പി.കെ. ബിജു എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
ഭാരവാഹികൾ: പി.കെ. ബിജു-പ്രസിഡന്റ്, കെ.കൃഷ്ണകുമാർ-ജനറൽ സെക്രട്ടറി, എസ്.എസ്. രാജേഷ്, ബഷീർ വി. മുഹമ്മദ്, കെ. ജയരാജ്-വൈസ് പ്രസിഡന്റുമാർ, സി.ഉണ്ണികൃഷ്ണന്, ഒ.അശോകന്, പി.ആർ. ജിബി-സെക്രട്ടറിമാര്‍, ടി. സതീഷ് കുമാര്‍-ട്രഷറര്‍.
Tags : KGDA Nattuvishesham District News