x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രോ​ളി ബാ​ഗു​മാ​യി മു​ങ്ങി​യ പ്ര​തി പി​ടി​യി​ൽ‌

വെബ് ഡെസ്ക്
Published: July 12, 2026 03:26 AM IST | Updated: July 12, 2026 03:26 AM IST

ഷിജോ തോമസ്

ക​ണ്ണൂ​ർ: പോ​ർ​ട്ട​റാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ ട്രോ​ളി ബാ​ഗു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ വി​രു​ത​നെ പോ​ലീ​സും ആ​ർ​പി​എ​ഫും ചേ​ർ​ന്ന് പി​ടി​കൂ​ടി. മ​ണി​ക്ക​ട​വ് സ്വ​ദേ​ശി ഷി​ജോ തോ​മ​സ് (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.20 ഓ​ടെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യു​ടെ ട്രോ​ളി ബാ​ഗ് പോ​ർ​ട്ട​റാ​ണെ​ന്ന വ്യാ​ജേ​ന ക​ര​സ്ഥ​മാ​ക്കി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​നെ‌​ത്തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ പ്ര​തി പി​ടി​യി​ലാ​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​ള്ള ഒ​ഴി​ഞ്ഞു​കി​ട​ന്ന ഒ​രു കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് പ്ര​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ പോ​ലീ​സ് എ​സ്എ​ച്ച്ഒ പി.​കെ. സ​ന്തോ​ഷ്, ആ​ർ​പി​എ​ഫ് എ​സ്.​ഐ സ​ഞ്ജ​യ്, റെ​യി​ൽ​വേ ഇ​ന്‍റ​ലി​ജ​ൻ​സി​ലെ ജി​തി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : arrested Nattuvishesham District News

Recent News

Corehub Up