x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നാ​മ​ത് റോ ​റോ വെ​സ​ല്‍ ഉ​ദ്ഘാ​ട​നം ഇ​ന്ന്


Published: July 12, 2026 04:22 AM IST | Updated: July 12, 2026 04:22 AM IST

കൊ​ച്ചി: വൈ​പ്പി​ന്‍-​ഫോ​ര്‍​ട്ടു​കൊ​ച്ചി റൂ​ട്ടി​ല്‍ കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ മൂ​ന്നാ​മ​ത് റോ ​റോ വെ​സ​ല്‍ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 9.30 ന് ​വൈ​പ്പി​ന്‍ റോ ​റോ ജെ​ട്ടി​യി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ നി​ര്‍​വ​ഹി​ക്കും. സ്ത്രീ​ക​ള്‍​ക്ക് റോ ​റോ സൗ​ജ​ന്യ യാ​ത്ര​യു​ടെ പ്ര​ഖ്യാ​പ​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ആ​ന്‍റ​ണി പൈ​നു​ത​റ, ടി.​കെ. അ​ഷ്‌​റ​ഫ്, അ​ഡ്വ പി.​എം. ന​സീ​മ, ഷാ​കൃ​ത സു​രേ​ഷ് ബാ​ബു, സീ​ന, കെ.​എ. മ​നാ​ഫ്, ജി​സ്മി ജെ​റാ​ള്‍​ഡ്, സെ​ക്ര​ട്ട​റി പി.​എ​സ്. ഷി​ബു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

തു​ട​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി അ​ട​ക്കം പു​തി​യ റോ ​റോ​യു​ടെ ആ​ദ്യ യാ​ത്ര​യു​ടെ ഭാ​ഗ​മാ​കും. സ്ത്രീ​ക​ള്‍​ക്കു​ള്ള സൗ​ജ​ന്യ യാ​ത്ര​യും ഇ​തോ​ടൊ​പ്പം ആ​രം​ഭി​ക്കും. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ള്‍​ക്കാ​ണ് റോ ​റോ​യി​ല്‍ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. കൊ​ച്ചി ഷി​പ്പ്‌​യാ​ര്‍​ഡി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ റോ ​റോ വെ​സ​ലി​ല്‍ 14 ട്ര​ക്കു​ക​ള്‍​ക്കും 12 കാ​റു​ക​ള്‍​ക്കും 50 യാ​ത്ര​ക്കാ​ര്‍​ക്കും യാ​ത്ര ചെ​യ്യാ​ന്‍ സൗ​ക​ര്യ​മു​ണ്ട്.

നി​ല​വി​ലു​ള്ള റോ ​റോ സ​ര്‍​വീ​സി​ലെ പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ച്ചു​ള്ള​താ​ണ് പു​തി​യ റോ ​റോ വെ​സ​ല്‍. പു​തി​യ റോ ​റോ സ​ര്‍​വീ​സ് കൂ​ടി ആ​രം​ഭി​ക്കു​ന്ന​തോ​ടെ വൈ​പ്പി​ന്‍ ഫോ​ര്‍​ട്ട് കൊ​ച്ചി വ​ഴി​യു​ള്ള പ​ശ്ചി​മ കൊ​ച്ചി​യി​ലെ യാ​ത്രാ​ക്ലേ​ശം കു​റ​യു​മെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up