x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ ല​ക്ഷ്യ​ബോ​ധ​മു​ള്ള​വ​രാ​യി മാ​റ​ണം: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍


Published: July 12, 2026 05:12 AM IST | Updated: July 12, 2026 05:12 AM IST

മ​നോ​ജ് മൂ​ത്തേ​ട​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച എം​എ​ൽ​എ മെ​റി​റ്റ് അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ് കേ​ര​ള നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പെ​രു​മ്പാ​വൂ​ര്‍: വി​ദ്യാ​ര്‍​ഥി​ക​ള്‍ ല​ക്ഷ്യ ബോ​ധ​വും സ​മൂ​ഹ നി​ര്‍​മി​തി​യി​ല്‍ പ​ങ്ക് വ​ഹി​ക്കു​ന്ന​വ​രാ​യി മാ​റ​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍. പെ​രു​മ്പാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ വി​വി​ധ പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി മ​നോ​ജ് മൂ​ത്തേ​ട​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച എം​എ​ല്‍​എ മെ​റി​റ്റ് അ​വാ​ര്‍​ഡ്ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

മ​നോ​ജ് മൂ​ത്തേ​ട​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍, പി.​എം.​എ. സ​ലാം, ഇ.​വി. നാ​രാ​യ​ണ​ന്‍ മാ​ഷ് എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ഡോ. ​ജോ​ണ്‍ ജെ ​മാ​മ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​ക്കെ​തി​രെ മാ​ജി​ക്ക് പ്ര​ദ​ര്‍​ശ​ന​വും ന​ട​ത്തി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up