കോഴിക്കോട്: രാമനാട്ടുകര സ്വദേശിക്ക് നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.
സാവിത്രി ദേവി സാബു (എസ്ഡിഎസ് ) ബ്ലോക്കിലൂടെയുള്ള പ്രവേശന കവാടം തിങ്കളാഴ്ച രാവിലെ 7.30 മുതല്‍ വീണ്ടും തുറക്കും. നിപ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പുണ്ടായിരുന്ന ക്രമീകരണങ്ങള്‍ പുന:സ്ഥാപിക്കും.
എല്ലാ ഡിസ്ചാര്‍ജ് രോഗികളെയും സാവിത്രി ദേവി സാബു ബ്ലോക്കിന്റെ കവാടം വഴിയാണ് ആശുപത്രിക്ക് പുറത്തേക്ക് കൊണ്ടുപോകേണ്ടത്.ആശുപത്രിയില്‍ നിന്ന് മൃതദേഹം കൊണ്ടുപോകുന്നതും സാവിത്രി ദേവി സാബു ബ്ലോക്കിന്റെ കവാടം വഴിയായിരിക്കണം.
ആശുപത്രിയുടെ മെയിന്‍ ഗേറ്റ് വഴി ഡിസ്ചാര്‍ജ് രോഗികളെയോ മൃതദേഹമോ കൊണ്ടുപോകാന്‍ പാടില്ലെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.
നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.
രോഗിക്ക് പ്രത്യേക ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കുകയും, എസ്ഡിഎസ് വാര്‍ഡിലേക്കുള്ള പ്രവേശനവും സമീപത്തെ പാര്‍ക്കിംഗും പൂര്‍ണ്ണമായി നിരോധിക്കുകയും ചെയ്തിരുന്നു. നിപ ഐസൊലേഷന്‍ വാര്‍ഡ് സ്ഥിതിചെയ്യുന്ന പേ വാര്‍ഡ് മേഖലയിലും പരിസരങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ച് സുരക്ഷയും ഒരുക്കിയിരുന്നു. ഇതെല്ലാം നാളെ പിന്‍വലിക്കും.
Tags : Local News Nattuvishesham Kozhikode