x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം ക​ള​റാ​ക്കാ​ൻ ചങ്ങനാശേരിയിൽ "ഒരുമയിൽ ഒരോണം’


Published: July 12, 2026 07:10 AM IST | Updated: July 12, 2026 07:10 AM IST

"ഒ​രു​മ​യി​ല്‍ ഒ​രോ​ണം' ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ആ​ലോ​ച​നാ​യോ​ഗം വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് ത​യാ​റെ​ടു​പ്പു​മാ​യി ച​ങ്ങ​നാ​ശേ​രി. ഒ​രു​മ​യി​ല്‍ ഒ​രോ​ണം എ​ന്ന പേ​രി​ല്‍ മീ​ഡി​യ വി​ല്ലേ​ജ്, ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ, വാ​ഴ​പ്പ​ള്ളി, മാ​ട​പ്പ​ള്ളി, പാ​യി​പ്പാ​ട്, തൃ​ക്കൊ​ടി​ത്താ​നം, കു​റി​ച്ചി പ​ഞ്ചാ​യ​ത്തു​ക​ള്‍, ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ഓ​ഗ​സ്റ്റ് 22ന് ​മാ​ന​വ മൈ​ത്രി ഘോ​ഷ​യാ​ത്ര, 23ന്‌ ​മെ​ഗാ അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം, 24ന് ​കൈ​കൊ​ട്ടി​ക്ക​ളി, നാ​ട​ന്‍പാ​ട്ട്, കു​ട്ടി​ക​ള്‍​ക്കാ​യി മ​ല​യാ​ളിമ​ങ്ക, കു​ട്ടി കേ​സ​രി മ​ത്സ​ര​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​ണം ക​ലാ​മേ​ള എ​ന്നി​വ അ​ര​ങ്ങേ​റും.

ഓണാഘോ ഷങ്ങൾ സംബന്ധി ച്ച് മീ​ഡി​യ വി​ല്ലേ​ജി​ല്‍ ന​ട​ന്ന ആ​ലോ​ച​നാ​യോ​ഗം വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​സ്പി ആ​ഷാ​ദ് എ​സ് മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി.
ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ജോ​മി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മോ​ട്ടി മു​ല്ല​ശേ​രി, സു​നി​ല പ്ര​സ​ന്നന്‍, സു​നി​മോ​ള്‍ ചാ​ക്കോ,

വീ​ണ സി. ​ദി​ലീ​പ്, കു​റി​ച്ചി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ദി​ത്യ ഓ​മ​ന​ക്കു​ട്ട​ൻ, മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ന്‍ ഓ​ലി​ക്ക​ര, മീ​ഡി​യ വി​ല്ലേ​ജ് എ​ക്‌​സി​ക്യൂട്ടീവ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പ്, ബ​ര്‍​സാ​ര്‍ ഫാ. ​ലി​ബി​ന്‍ തു​ണ്ടു​ക​ളം, ജോ​സു​കു​ട്ടി കു​ട്ടംപേ​രൂ​ർ, റ്റോ​ജി സെ​ബാ​സ്റ്റ്യ​ന്‍, വി​പി​ന്‍ രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up