x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ത​ള​ർ​ന്നു​വീ​ണ യാ​ത്രികയ്ക്ക് ബസ് ജീ​വ​ന​ക്കാ​രും സ​ഹ​യാ​ത്രി​ക​യും ര​ക്ഷ​ക​രാ​യി


Published: July 12, 2026 06:56 AM IST | Updated: July 12, 2026 06:56 AM IST

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ത​ള​ർ​ന്നു​വീ​ണ യാ​ത്ര​ക്കാ​രി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ബ​സ് ക​ണ്ട​ക്ട​ർ എം.​എ. അ​നി​ലും ഡ്രൈ​വ​ർ എ. ​അ​നി​ൽ​കു​മാ​റും.

വൈ​ക്കം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ത​ള​ർ​ന്നു​വീ​ണ യാ​ത്ര​ക്കാ​രി​ക്ക് ബ​സ് ജീ​വ​ന​ക്കാ​രും സ​ഹ​യാ​ത്രി​ക​യും ര​ക്ഷ​ക​രാ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് വൈ​ക്ക​ത്തേ​ക്ക് വ​ന്ന ബ​സി​ലാ​ണ് വാ​ഴ​മ​ന സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ ത​ള​ർ​ന്നു​വീ​ണ​ത്. ഇ​ട​യാ​ഴ​ത്തു​നി​ന്നാ​ണ് ഇ​വ​ർ ബ​സി​ലെ ക​യ​റി​യ​ത്.

ക​ണ്ട​ക്ട​ർ എം.​എ.​അ​നി​ലും ഡ്രൈ​വ​ർ എ. ​അ​നി​ൽ​കു​മാ​റും ബ​സി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യാ​ത്ര​ക്കാ​രി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ത​ള​ർ​ന്നു​വീ​ണ വീ​ട്ട​മ്മ​യെ വൈ​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. രാ​ത്രി 7.20 ഓ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ഇ​വ​ർ വീ​ട്ട​മ്മ​യു​ടെ ബ​ന്ധു​ക്ക​ൾ വ​രു​ന്ന​തു​വ​രെ കാ​ത്തു​നി​ന്ന ശേ​ഷ​മാ​ണ് ബ​സു​മാ​യി മ​ട​ങ്ങി​യ​ത്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up