പുതിയ പോലീസ് എയ്ഡ് പോസ്റ്റ്
കോട്ടയം: ജനറൽ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് നിർമിച്ചുനൽകിയ പുതിയ പോലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. വൈശാഖ്, ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു, നഗരസഭാ ചെയർമാൻ എം.പി. സന്തോഷ് കുമാർ, സൂപ്രണ്ട് ഡോ. സുഷമ പി.കെ., ആർഎംഒ ഡോ. ദീപു എസ്. തുടങ്ങിയവർ പ്രസംഗിച്ചു.
യോഗത്തിൽ കേരള പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി സംഭാവനയായി നൽകിയ സാധന സാമഗ്രികൾ ജില്ലാ പോലീസ് മേധാവി ജനറൽ ആശുപത്രിക്ക് സമർപ്പിച്ചു. ഡിവൈഎസ്പി അരുൺ കെ.എസ്. ഈസ്റ്റ് എസ്എച്ച്ഒ മുരുകൻ ടി.സി., പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സെക്രട്ടറി അനൂപ് അപ്പുക്കുട്ടൻ, അജിത്ത് എന്നിവർ പങ്കെടുത്തു.
Tags : Local News Nattuvishesham Kottayam