നേരേകടവ്- മാക്കേകടവ് പാലത്തിന്റെയും സമീപന റോഡിന്റെയും നിർമാണ പുരോഗതി കെ.സി. വേണുഗോപാൽ എംപി, നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, കെ. ബിനിമോൻ എം
വൈക്കം: നേരേകടവ്- മാക്കേക്കടവ് പാലത്തിന്റെ നിർമാണ പുരോഗതി കെ.സി. വേണുഗോപാൽ എംപി വിലയിരുത്തി. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, കെ. ബിനിമോൻ എംഎൽഎ, ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടർമാരായ ഷാജി വി. നായർ, ചേതൻകുമാർ മീണ, തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് കവിത സജീവ്, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു തുടങ്ങിയവരും എംപിക്കൊപ്പം ഉണ്ടായിരുന്നു.
നേരേകടവ് ഭാഗത്ത് സമീപന റോഡിന്റെ വടക്കുഭാഗത്തെ സംരക്ഷണ ഭിത്തിയുടെ ജോലികൾ അവസാന ഘട്ടത്തിലാണ്. തെക്കുഭാഗത്തെ സംരക്ഷണഭിത്തി നിർമാണം പുരോഗമിക്കുന്നു.
മാക്കേക്കടവ് ഭാഗത്ത് സമീപന റോഡിനായി മണ്ണു നിറച്ചിട്ടുണ്ട്. ഇവിടെ സംരക്ഷണ ഭിത്തിയുടെ നിർമാണം പൂർത്തിയാകാനുണ്ട്. സാങ്കേതികത്വത്തിന്റെ പേരിൽ ജനങ്ങൾക്ക് ഇനിയും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും ഓഗസ്റ്റ് 25ന് മുമ്പ് പാലം തുറന്നുകൊടുക്കുന്നതിന് ഊർജിതശ്രമം നടത്തണമെന്നും എംപി ഉദ്യോഗസ്ഥർക്കും കോൺട്രാക്ടർക്കും നിർദേശം നൽകി.
Tags : Local News Nattuvishesham Kottayam