x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​കു​ന്ന​ത്തും ക​ല്ലു​ക​ട​വി​ലും തെരു​വ് നാ​യ്ക്കൾ ഭീ​ഷ​ണി​


Published: July 12, 2026 07:12 AM IST | Updated: July 12, 2026 07:12 AM IST

ഇ​ത്തി​ത്താ​നം ക​ല്ലു​ക​ട​വ് വെ​യി​റ്റിം​ഗ് ഷെ​ഡി​നു സ​മീ​പം ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന നാ​യ​ക്കൂ​ട്ടം.

മ​ല​കു​ന്നം: ഇ​ത്തി​ത്താ​നം മ​ല​കു​ന്ന​ത്തും ക​ല്ലു​ക​ട​വി​ലും തെരു​വ്‌ നാ​യ​്ക്കളെക്കൊണ്ട് പൊ​റു​തി​മു​ട്ടി നാ​ട്ടു​കാ​ര്‍. ഒ​രു ഡ​സ​നി​ലേ​റെ നാ​യ​ക​ളാ​ണ് പ​രി​സ​ര​ത്ത് ത​മ്പ​ടി​ച്ച് നാ​ട്ടു​കാ​രു​ടെ സ്വൈ​രജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന​ത്.

പ്ര​ദേ​ശ​ത്തെ സ്‌​കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും നാ​യ​ക്കൂ​ട്ടം ത​മ്പ​ടി​ച്ചി​ട്ടു​ണ്ട്. അ​ധ്യ​യ​നസ​മ​യ​ങ്ങ​ളി​ൽ നാ​യ​ക​ൾ കൂ​ട്ട​മാ​യി സ്കൂൾ വ​രാ​ന്ത​യി​ലും പ​രി​സ​ര​ത്തും ക​യ​റു​ന്ന​ത് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ പ​രാ​തി. കുട്ടികളെ ഒ​റ്റ​തി​രി​ഞ്ഞ് ക​ണ്ടാ​ൽ നാ​യ​ക്കൂ​ട്ടം ഓ​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്. ഇ​തി​നു പു​റ​മേ ക​ല്ലു​ക​ട​വ് വെ​യി​റ്റിം​ഗ് ഷെ​ഡ് നാ​യ​ക​ള്‍ താ​വ​ള​മാ​ക്കി​യ​തോ​ടെ യാ​ത്ര​ക്കാ​ര്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കു​ന്ന​ത് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലാ​ണ്.

കി​ളി​ക്കൂ​ട് ത​ക​ര്‍​ത്തു, കോ​ഴി​ക​ളെ കൊ​ന്നൊ​ടു​ക്കി

പ്ര​ഭാ​ത​ങ്ങ​ളി​ല്‍ പ​ള്ളി​യി​ലും ക്ഷേ​ത്ര​ത്തിലും പോ​കു​ന്ന​വ​ര്‍​ക്കും വ്യാ​യാ​മ​ത്തി​നി​റ​ങ്ങു​ന്ന​വ​ർ​ക്കും നേ​രേ അ​ക്ര​മകാ​രി​ക​ളാ​യ നാ​യ​ക്കൂ​ട്ടം ചീ​റി​യ​ടു​ക്കു​ക​യാ​ണ്. ക​ല്ലു​ക​ട​വ് ലൗ​ലി ലാ​ന്‍റ് ശ്രീ​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ കിളി ക്കൂട് നാ​യ​ക്കൂ​ട്ടം ത​ക​ര്‍​ത്ത് കി​ളി​ക​ളെ കൊ​ന്നൊ​ടു​ക്കി.

കോ​ഴി​ക​ളെ​യും നാ​യ​ക​ൾ പി​ടി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തെ​രു​വ് നാ​യ്ക്കളുടെ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ക്ഷേ​പം.

വി​ഷ​യ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ പ​ര​സ്യ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up