x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇല്ലം കവർച്ച ആസൂത്രിതമെന്ന് സംശയിച്ച് പോലീസ്


Published: July 12, 2026 06:55 AM IST | Updated: July 12, 2026 06:55 AM IST

മോ​ഷ്ടാ​ക്ക​ൾ തു​റ​ന്ന ഇ​ല്ല​ത്തി​ന്‍റെ വാ​തി​ൽ.

ത​ല​യോ​ല​പ്പ​റ​മ്പ്: മ​റ​വ​ൻ​തു​രു​ത്ത് ഇ​ട​വ​ട്ട​ത്ത് അ​ട​ച്ചി​ട്ടി​രു​ന്ന ഇ​ല്ല​ത്തു​നി​ന്ന് പു​രാ​ത​ന ലോ​ഹ​വി​ഗ്ര​ഹ​വും വ​ലി​യ വി​ള​ക്കു​ക​ളും അ​പ​ഹ​രി​ച്ച​ത് ആ​സൂ​ത്രി​ത​മാ​യാ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ന്നു. ഇ​ട​വ​ട്ടം മു​ല്ല​ക്കേ​രി ഇ​ല്ല​ത്ത് എം.​എ​ൻ. ശ്രേ​യ​സി​ന്‍റെ ത​റ​വാ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സ​മീ​പ​ത്ത് വീ​ടു​ക​ളി​ല്ലാ​ത്തി​ട​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഇ​ല്ല​ത്തി​ന്‍റെ ഓ​ട് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഇ​ല്ല​ത്തെ വ​സ്തു​ക്ക​ൾ ക​വ​ർ​ന്ന​ത് പ​ല ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് എ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ‌

ഇ​ല്ല​ത്തി​ന് അ​ക​ത്ത് പൂ​ജ ന​ട​ത്തു​ന്ന ക്ഷേ​ത്ര​ത്തി​ലെ 200 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ലോ​ഹ വി​ഗ്ര​ഹ​വും അ​ഞ്ച​ടി​യി​ല​ധി​കം ഉ​യ​ര​മു​ള്ള വി​ള​ക്കു​ക​ളും അ​ട​ക്കം പൂ​ജാ പാ​ത്ര​ങ്ങ​ളും പു​രാ​ത​ന സാ​മ​ഗ്രി​ക​ളു​മാ​ണ് മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​യ​ത്.

വെ​ള്ളി​യാ​ഴ്‌​ച ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ ഒ​രാ​ൾ ഇ​ല്ല​ത്തു നി​ന്ന് ഉ​രു​ളി​യു​മാ​യി പോ​കു​ന്ന​ത് സ​മീ​പ​വാ​സി​യാ​യ ക​രി​ക്കേ​ഴം രാ​ജു ക​ണ്ടു​ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ഇ​യാ​ൾ ഉ​രു​ളി ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഇ​യാ​ൾ​ക്കൊ​പ്പം മൂ​ന്നു​പേ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഇ​വ​ർ എ​ത്തി​യ​തെ​ന്ന് ക​രു​തു​ന്ന ബൈ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ന​മ്പ​ർ വ്യാ​ജ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. അ​പ​ഹ​രി​ച്ച വ​സ്തു​ക​ൾ ഉ​ര​ഞ്ഞ് ശ​ബ്‌​ദ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ തു​ണി​യി​ൽ പൊ​തി​ഞ്ഞാ​ണ് പു​റ​ത്തെ​ത്തി​ച്ച​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഇ​ല്ല​ത്തി​ന് പു​റ​ത്ത് വ​സ്ത്ര​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ടി​ട്ടു​ണ്ട്. മോ​ഷ്ടാ​ക്ക​ളു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ചെ​രു​പ്പ്, പു​ത​പ്പ് തു​ട​ങ്ങി​യ​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ത​റ​വാ​ട് അ​ട​ച്ചി​ട്ട് മ​റ്റൊ​രു വീ​ട്ടി​ലാ​ണ് കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. ആ​ഴ്‌​ച​യി​ലൊ​രു ദി​വ​സ​മാ​ണ് ഇ​വി​ടെ​യെ​ത്താ​റു​ള്ള​തെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. ഇ​ല്ല​വും പ​രി​സ​ര​വും ന​ന്നാ​യി മ​ന​സി​ലാ​ക്കി​യ ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നും മോ​ഷ്ടാ​ക്ക​ൾ​ക്ക് പ്രാ​ദേ​ശി​ക ബ​ന്ധ​മു​ണ്ടോ​യെ​ന്ന​ത​ട​ക്കം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up