x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എയിംസ് സാധ്യതാപട്ടികയിൽ വെള്ളൂരും‌


Published: July 12, 2026 06:59 AM IST | Updated: July 12, 2026 06:59 AM IST

ക​ടു​ത്തു​രു​ത്തി: ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് (എ​യിം​സ്) കേ​ര​ള​ത്തി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ല​ങ്ങ​ളു​ടെ പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ വെ​ള്ളൂ​രും. ‌ഒ​രാ​ളെ പോ​ലും ഒ​ഴി​പ്പി​ക്കാ​തെ എ​യിം​സ് സ്ഥാ​പി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ള്ള സ്ഥ​ല​മാ​ണി​വി​ടം എ​ന്ന​താ​ണ് ഏ​റ്റ​വും അ​നു​കൂ​ല​മാ​യ ഘ​ട​കം.

എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​മാ​യ പ​ദ്ധ​തി നി​ര്‍​ദേ​ശം ത​യാ​റാ​ക്കാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്കു ന​ല്‍​കി​യ പ​ട്ടി​ക​യി​ലാ​ണ് വെ​ള്ളൂ​രി​ലെ കേ​ര​ള പേ​പ്പ​ര്‍ പ്രോ​ഡ​ക്ട്സ് ലി​മി​റ്റ​ഡി​ന്‍റെ (കെ​പി​പി​എ​ല്‍) സ്ഥ​ല​വും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

കെ. ​ബി​നി​മോ​ന്‍ എം​എ​ല്‍​എ, മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്, പെ​രു​വ ജ​ന​കീ​യ പ്ര​തി​ക​ര​ണ​വേ​ദി എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഭൂ​വി​നി​യോ​ഗ നി​ര്‍​ദേ​ശം പ​രി​ഗ​ണി​ക്കാ​നാ​ണ് മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. മ​റ്റു ആ​റു​പേ​രു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ള്‍​ക്കുവേ​ണ്ടി​യു​ള്ള​ത് ഉ​ള്‍​പ്പെ​ടെ പ​രി​ഗ​ണി​ക്കു​ന്ന​ത് ഒ​മ്പ​ത് നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ്. ഇ​തി​ല്‍ മൂ​ന്ന് നി​ര്‍​ദേ​ശം വെ​ള്ളൂ​രി​നുവേ​ണ്ടി​യാ​ണ്.

ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ എ​ന്നീ ജി​ല്ല​ക​ളു​ടെ കേ​ന്ദ്ര​മാ​യി വ​രു​ന്ന പ്ര​ദേ​ശ​മാ​ണ് വെ​ള്ളൂ​ര്‍. സം​സ്ഥാ​നം ന​ല്‍​കു​ന്ന നാ​ല് സ്ഥ​ല​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന പ​ട്ടി​ക​യി​ല്‍​നി​ന്ന് കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ സാ​ധ്യ​താപ​ഠ​നം ന​ട​ത്തി​യാ​ണ് എ​യിം​സ് സ്ഥാ​പി​ക്കാ​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​ത്. ഈ ​പ​ട്ടി​ക​യി​ല്‍ വെ​ള്ളൂ​രും ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ്രേ​റ്റ​ര്‍ പി​റ​വം ഡെ​വ​ല​പ്മെ​ന്‍റ് ഫോ​റം ഹൈ​ക്കോ​ട​തി​യി​ല്‍ 2024ല്‍ ​ന​ല്‍​കി​യ ഹ​ര്‍​ജി കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

ഗ​താ​ഗ​ത​സൗ​ക​ര്യം

വെ​ള്ളൂ​ര്‍ (പി​റ​വം റോ​ഡ്) റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ തൊ​ട്ട​ടു​ത്താ​ണു വെ​ള്ളൂ​രി​ലെ കെ​പി​പി​എ​ല്‍ ഭൂ​മി. റോ​ഡ് മാ​ര്‍​ഗം കോ​ട്ട​യം-​എ​റ​ണാ​കു​ളം റൂ​ട്ടി​ല്‍ ത​ല​പ്പാ​റ, വെ​ട്ടി​ക്കാ​ട്ടു​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് നാ​ല് കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചാ​ല്‍ കെ​പി​പി​എ​ല്‍ ഭൂ​മി​യി​ലെ​ത്താം. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് 52 കി​ലോ​മീ​റ്റ​ര്‍ ദൂ​രം.

ഗ​താ​ഗ​ത സൗ​ക​ര്യ​മേ​റെ​യു​ള്ള പ്ര​ദേ​ശ​മാ​ണ്. 32 കി​ലോ​മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള​ത്. 30 കി​ലോ​മീ​റ്റ​റേ തൊ​ടു​പു​ഴ​യ്ക്കു​ള്ളൂ. ‌കോ​ട്ട​യ​ത്തി​നു 36 കി​ലോ​മീ​റ്റ​ര്‍. നേ​രേ​ക​ട​വ്-​മാ​ക്കേ​ക്ക​ട​വ് പാ​ലം നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍നി​ന്നും ഇ​വി​ടേ​ക്ക് എ​ത്തി​ച്ചേ​രാ​ന്‍ എ​ളു​പ്പ​വ​ഴി തു​റ​ക്കും.

വെ​ള്ളൂ​രി​ന്‍റെ പ്ര​ത്യേ​ക​ത​ക​ള്‍

692 ഏ​ക്ക​റാ​ണ് വെ​ള്ളൂ​രി​ല്‍ കെ​പി​പി​എ​ല്ലി​നു​ള്ള​ത്. ഇ​തി​ല്‍ കേ​ര​ള റ​ബ​ര്‍ ലി​മി​റ്റ​ഡി​നാ​യി 164.82 ഏ​ക്ക​ര്‍ സ്ഥ​ല​മാ​ണ് കൈ​മാ​റി​യ​ത്. 300 ഏ​ക്ക​റി​ലാ​ണ് കെ​പി​പി​എ​ല്ലി​ന്‍റെ ഫാ​ക്ട​റി​യും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളു​മു​ള്ള​ത്. 227.18 ഏ​ക്ക​ര്‍ സ്ഥ​ലം ഇ​പ്പോ​ള്‍​ത്ത​ന്നെ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യി ല​ഭ്യ​മാ​ണ്. ‌­200 ഏ​ക്ക​ര്‍ സ്ഥ​ല​മാ​ണ് എ​യിം​സി​നാ​യി വേ​ണ്ട​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ആ​രെ​യും ഒ​ഴി​പ്പി​ക്കാ​തെത​ന്നെ ഈ ​സ്ഥ​ലം നി​ല​വി​ല്‍ വെ​ള്ളൂ​രി​ലു​ണ്ട്. 110 കെ​വി ഇ​ല​ക്ട്രി​ക്ക​ല്‍ സ​ബ് സ്റ്റേ​ഷ​ന്‍ നി​ല​വി​ല്‍ വെ​ള്ളൂ​രി​ലു​ണ്ട്. ഒ​രി​ക്ക​ലും വ​റ്റാ​ത്ത ശു​ദ്ധ​ജ​ല സ്രോ​ത​സാ​യ മൂ​വാ​റ്റു​പു​ഴ​യാ​ര്‍ ഒ​ഴു​കു​ന്ന​ത് വെ​ള്ളൂ​രി​ലൂ​ടെ​യാ​ണ്. വാ​ട്ട​ര്‍ ആം​ബു​ല​ന്‍​സി​ലും രോ​ഗി​ക​ളെ വെ​ള്ളൂ​രി​ലെ​ത്തി​ക്കാ​നാ​കും.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up