x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് ബൈ​ക്ക് മ​റി​ഞ്ഞു; എതിരെ വന്ന കാ​ർ ഇ​ടി​ച്ച് യാ​ത്രി​ക​ന് പ​രി​ക്ക്


Published: July 12, 2026 06:15 AM IST | Updated: July 12, 2026 06:15 AM IST

അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം.

നാ​ദാ​പു​രം: ക​ല്ലാ​ച്ചി - വി​ല​ങ്ങാ​ട് റോ​ഡി​ൽ കെ​എ​സ്ഇ​ബി ഭൂ​ഗ​ർ​ഭ കേ​ബി​ളി​നാ​യിതീ​ർ​ത്ത കു​ഴി​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്. ബേ​ക്ക​റി തൊ​ഴി​ലാ​ളി ക​ല്ലാ​ച്ചി പ​യ​ന്തോം​ഗ് സ്വ​ദേ​ശി മ​ത്ത​ത്ത് പ്ര​ദീ​പ​ൻ (51) നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ പ്ര​ദീ​പ​നെ കാ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി വി​ഷ്‌​ണു​മം​ഗ​ലം പ​ഴ​യ മൃ​ഗാ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ റോ​ഡി​ലാ​ണ് അ​പ​ക​ടം.

ക​ല്ലാ​ച്ചി ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ കെ​എ​സ്ഇ​ബി ഭൂ​ഗ​ർ​ഭ കേ​ബി​ളി​നാ​യി മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് എ​ടു​ത്ത കു​ഴി​യി​ൽ ബൈ​ക്ക് വീ​ണ് മ​റി​യു​ക​യും പ്ര​ദീ​പ​ൻ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യും ആ​യി​രു​ന്നു. ഇ​തി​നി​ടെ എ​തി​ർ ദി​ശ​യി​ൽ വ​ന്ന കാ​ർ പ്ര​ദീ​പ​ന്‍റെ ത​ല​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​ദീ​പ​നെ ആ​ദ്യം നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ പി​ന്നീ​ട് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ചി​യ്യൂ​ർ സ​ബ് സ്റ്റേ​ഷ​നി​ൽ നി​ന്ന് നാ​ദാ​പു​ര​ത്തേ​ക്കും, തൂ​ണേ​രി​യി​ലേ​ക്കു​മാ​ണ് ഭൂ​മി​ക്ക​ടി​യി​ലൂ​ടെ കേ​ബി​ളു​ക​ൾ വ​ലി​ച്ച​ത്. ആ​റ് മാ​സ​ത്തി​ലേ​റെ​യാ​യി റോ​ഡി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി ഇ​ത്ത​ര​ത്തി​ൽ കു​ഴി​ക​ൾ തീ​ർ​ത്തി​ട്ട് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up