മികച്ച മത്സ്യകർഷകനുള്ള പുരസ്കാരം പുത്തൻപുരയ്ക്കൽ ഔത എംഎൽഎ കെ. ജയന്തിൽ നിന്ന് ഏറ്റുവാങ്ങുന്നു.
കൂടരഞ്ഞി: പ്രായം വെറും സംഖ്യ മാത്രമാണെന്ന് ജീവിതംകൊണ്ട് തെളിയിച്ച പുത്തൻപുരയ്ക്കൽ ഔത 85-ാം വയസിൽ താമരശേരി ക്ലസ്റ്ററിലെ കൂടരഞ്ഞി പഞ്ചായത്തിലെ മികച്ച മത്സ്യകർഷകനുള്ള പുരസ്കാരം ഏറ്റുവാങ്ങി.
ഫിഷറീസ് വകുപ്പ് ദേശീയ മത്സ്യകർഷക ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എംഎൽഎ കെ. ജയന്ത് പുത്തൻപുരയ്ക്കൽ ഔതയ്ക്ക് പുരസ്കാരം കൈമാറി.
കോർപറേഷൻ കൗൺസിലർ കെ. സരിത, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ്, ഡോ. പ്രതീപ് കുമാർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, മത്സ്യകർഷകർ എന്നിവർ പങ്കെടുത്തു. വാർധക്യത്തെ അധ്വാനത്തിലൂടെ വെല്ലുവിളിച്ചാണ് ഔത ഈ വിജയം കൈവരിച്ചത്.
Tags : Local News Nattuvishesham Kozhikode