x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻഡ് പ്ര​വ​ര്‍​ത്തനസജ്ജമാക്കണം: കോ​ണ്‍​ഗ്ര​സ്


Published: July 12, 2026 06:25 AM IST | Updated: July 12, 2026 06:25 AM IST

ചാ​ത്ത​ന്നൂ​ര്‍: ചാ​ത്ത​ന്നൂ​രി​ലെ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡ് പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കി പ​ര​വൂ​രിൽ നി​ന്നും കൊ​ട്ടാ​ര​ക്ക​ര നി​ന്നും വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ചാ​ത്ത​ന്നൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ചാ​ത്ത​ന്നൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നും മി​നി സി​വി​ല്‍ സ്റ്റേ​ഷ​നും സ​മീ​പ​മാ​യി ഒ​രു ഏ​ക്ക​റോ​ളം ഭൂ​മി​യി​ല്‍ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്.

കോ​ടി​ക്കണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ച് ഇ​വ നി​ര്‍​മി​ച്ചി​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞു. കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന മാ​മാ​ങ്ക​ങ്ങ​ള്‍ ന​ട​ത്തി​യ​ത​ല്ലാ​തെ ഒ​രു ബ​സ് പോ​ലും സ്റ്റാ​ന്‍​ഡി​ല്‍ എ​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു. പ​ര​വൂ​ര്‍ നി​ന്നും വ​രു​ന്ന ബ​സു​ക​ള്‍ ഒ​ന്ന​ര കി​ലോ​മീ​റ്റ​റൂം കൊ​ട്ടാ​ര​ക്ക​ര നി​ന്നും വ​രു​ന്ന ബ​സു​ക​ള്‍ ഒ​രു കി​ലോ​മീ​റ്റ​റൂം അ​ധി​കം സ​ഞ്ച​രി​ച്ചാ​ല്‍ സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റി പോ​കാ​നാ​കും. പ്ര​ദേ​ശ​ത്തി​ന്റെ വി​ക​സ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്ന​തോ​ടൊ​പ്പം ജ​ന​ങ്ങ​ളു​ടെ യാ​ത്രാ ക്ലേ​ശ​ത്തി​ന് ഒ​രു പ​രി​ധി​വ​രെ സ​ഹാ​യ​ക​ര​വു​മാ​കും.

ചാ​ത്ത​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഭൂ​രി​ഭാ​ഗം സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും സ്ഥി​തി ചെ​യ്യു​ന്ന ചാ​ത്ത​ന്നൂ​ര്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന​തി​ന് ജ​ങ്ങ​ള്‍​ക്ക് ഉ​ള്ള ബു​ദ്ധി​മു​ട്ടി​ന് പ​രി​ഹാ​ര​വു​മാ​കും.​ഇ​ത് സം​ബ​ന്ധി​ച്ച് ഗ​താ​ഗ​ത മ​ന്ത്രി​ക്കും ചാ​ത്ത​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കും.

യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു​വി​ശ്വ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം എ​ന്‍. ജ​യ​ച​ന്ദ്ര​ന്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്.ശ്രീ​ലാ​ല്‍, സു​ഭാ​ഷ് പു​ളി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up