x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ലി​ക്ക​ര​യി​ല്‍ മ​നു​ഷ്യന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി


Published: July 12, 2026 06:17 AM IST | Updated: July 12, 2026 06:17 AM IST

ചാ​ലി​ക്ക​ര​യി​ല്‍ കണ്ടെത്തിയ മ​നു​ഷ്യന്‍റെ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍.

പേ​രാ​മ്പ്ര: ചാ​ലി​ക്ക​ര​യി​ല്‍ മ​നു​ഷ്യ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി. കാ​ക്കാ​മാ​ക്കൂ​ല്‍ മീ​ത്ത​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍ എ​ന്ന​യാ​ളു​ടെ വീ​ടി​നു സ​മീ​പ​ത്താ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് സ​മീ​പ​വാ​സി​ക​ളാ​ണ് ആ​ദ്യം അ​സ്ഥി​കൂ​ടം ക​ണ്ട​ത്. ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും വേ​റി​ട്ട നി​ല​യി​ലാ​ണ്. അ​സ്ഥി​കൂ​ട​ത്തി​ന് ഒ​രു മാ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ അ​സ്ഥി​കൂ​ട​ങ്ങ​ളാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ സം​ശ​യം. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തെ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി കാ​ണാ​നി​ല്ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. വി​ദേ​ശ​ത്തു​ള്ള ഒ​രു ബ​ന്ധു വി​ളി​ച്ചു പ​റ​ഞ്ഞ​തു പ്ര​കാ​രം അ​യ​ല്‍​വാ​സി വ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ട​ത്. വി​ര​ല​ട​യാ​ള, ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up