വല്ലം-പാണംകുഴി റോഡിൽ കൂവപ്പടി പെരിയാർവാലി കനാൽ പുറമ്പോക്കിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ.
പെരുമ്പാവൂര്‍: വല്ലം പാണംകുഴി റോഡില്‍ കൂവപ്പടി പെരിയാര്‍വാലി കനാല്‍ പുറമ്പോക്കിലെ വന്‍ മരം അടക്കം എട്ടു മരങ്ങള്‍ അപകട ഭീഷണിയിലെന്ന് നാട്ടുകാരുടെ പരാതി. കണ്ടെയ്നര്‍ ലോറികള്‍ പോകുമ്പോള്‍ മരത്തിന്റെ വലിയ കൊമ്പില്‍ തട്ടുന്നത് പതിവായിരിക്കുകയാണ്.
കാലാവസ്ഥ വ്യത്യാസമനുസരിച്ച് മഴയോടൊപ്പം വലിയ കാറ്റ് വീശുമ്പോള്‍ ജീവന് പണയപ്പെടുത്തിയാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. നിരവധി സ്കൂള്‍ വാഹനങ്ങള്‍, ഇരുപതില്പരം ബസ് സര്‍വീസുകള്‍, വിവിധ സ്ഥാപനങ്ങളിലേക്കുള്ള കണ്ടെയ്നര്‍ അടക്കമുള്ള ഭാരവാഹനങ്ങളും പോകുന്ന റോഡാണിത്.
മരത്തിന്റെ വലിപ്പമനുസരിച്ച് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വിലയില്‍ കുറച്ച് വില്ക്കുവാന് പറ്റാത്ത സാഹചര്യമാണെന്ന് പെരിയാര്‍വാലി അധികൃതര്‍ പറയുന്നു.
Tags : Local News Nattuvishesham Ernakulam