x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

15 ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ സി​ഗ​ര​റ്റ് ശേ​ഖ​രം പി​ടി​കൂ​ടി: ര​ണ്ടുപേ​ര്‍ അ​റ​സ്റ്റി​ല്‍


Published: July 12, 2026 06:29 AM IST | Updated: July 12, 2026 06:29 AM IST

പിടിയിലായവർ

കൊ​ട്ടി​യം: വ്യാ​ജ സി​ഗ​ര​റ്റ് വി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​രെ ഇ​ര​വി​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.15​ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ സി​ഗ​ര​റ്റ് പി​ടി​ച്ചെ​ടു​ത്തു. ഇ​ര​വി​പു​രം വ​ട​ക്കും ഭാ​ഗം പ​ന​മൂ​ട്ടി​ല്‍ ന​ഗ​റി​ല്‍ തോ​മ​സ് വി​ല്ല​യി​ല്‍ ജോ​സ് പ്ര​കാ​ശ്, ഇ​ര​വി​പു​രം ക​മ്പി​ക്ക​ട്ടെ​ഴി​കം പ​ത്മ​ശ്രീ വീ​ട്ടി​ല്‍ പ്ര​ശാ​ന്ത​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ല്‍ നി​ന്നാ​ണ് വ്യാ​ജ സി​ഗ​ര​റ്റു​ക​ള്‍ പി​ടി​കൂ​ടി​യ​ത്.

പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പേ​രി​ല്‍ വ്യാ​ജ സി​ഗ​ര​റ്റ് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്‍​തോ​തി​ല്‍ നാ​ട്ടി​ലെ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ജോ​സ് പ്ര​കാ​ശി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും 12 ല​ക്ഷം രൂ​പ​യു​ടെ സി​ഗ​ര​റ്റും ഇ​യാ​ളി​ല്‍ നി​ന്നും വാ​ങ്ങി​യ പ്ര​ശാ​ന്ത​ന്‍റെ വീ​ട്ടി​ല്‍ നി​ന്നു മൂ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ സി​ഗ​ര​റ്റു​ക​ളു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​മു​ഖ സി​ഗ​ര​റ്റ് ക​മ്പ​നി​ക​ളു​ടെ ജീ​വ​ന​ക്കാ​രെ എ​ത്തി​ച്ച് വ്യാ​ജ​നാ​ണ് എ​ന്ന് സ്ഥി​രീ​ക​രി​ച്ച ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ഇ​ര​വി​പു​രം എ​സ്എ​ച്ച്ഒ പ്ര​ദീ​പി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം എ​സ്‌​ഐ അ​ഭി​ഷേ​ക് , ഗ്രേ​ഡ് എ​സ്‌​ഐ അ​ജി​ത്ത് സി​പി​ഒ സൂ​ചി, സ​ജി​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത് .

Tags : Local News Nattuvishesham Kollam

Recent News

Corehub Up