x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ള്‍ വി​ക​സ​നപ​ദ്ധ​തി​: മാ​സ്റ്റ​ര്‍ പ്ലാ​ന്‍ മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു


Published: July 12, 2026 05:30 AM IST | Updated: July 12, 2026 05:30 AM IST

വി​ത​ന​ശേ​രി എ​എം​എ​ല്‍​പി സ്‌​കൂ​ളി​നു വേ​ണ്ടി നി​ര്‍​മി​ച്ച പു​തി​യ പാ​ച​ക​പ്പു​ര​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

വ​ണ്ടൂ​ര്‍: വി​ത​ന​ശേ​രി എ​എം​എ​ല്‍​പി സ്‌​കൂ​ള്‍ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും അ​ക്കാ​ദ​മി​ക് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ പ്ര​കാ​ശ​ന​വും മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച പു​തി​യ പാ​ച​കപ്പു​ര​യും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ളി​നാ​യി നി​ര്‍​മി​ച്ച ചു​റ്റു​മ​തി​ലും അ​നു​ബ​ന്ധ ഗേ​റ്റും വ​ണ്ടൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് അ​മൃ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ എ​ല്‍​എ​സ്എ​സ് ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു. പ്ര​ധാ​ന ക​വാ​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പോ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് പു​ഷ്പ നി​ര്‍​വ​ഹി​ച്ചു.

സ്‌​കൂ​ളി​ല്‍ സ്ഥാ​പി​ച്ച വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍ പോ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നു​മ്മ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​​ന്‍റ്് കെ.​എം. ഷ​മീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ക്കാ​ദ​മി​ക് മി​ക​വ് ല​ക്ഷ്യ​മാ​ക്കി ത​യാ​റാ​ക്കി​യ അ​ക്കാ​ദ​മി​ക് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ പോ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​ധാ​ന​ധ്യാ​പി​ക എം.​ആ​ര്‍. ജ്യോ​തി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്ര​മീ​ള, എം.​അ​ബ്ദു​ള്‍ നാ​സ​ര്‍, ഗി​രീ​ഷ് കാ​ല​ടി, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ അ​ഹ​മ്മ​ദ്കു​ട്ടി, കു​ഞ്ഞി​മു​ഹ​മ്മ​ദ്, ബീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up