എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ ഉസ്താദ് അഷ്റഫ് ഹൈദ്രോസ് ഗസല്‍ അവതരിപ്പിക്കുന്നു.
കൊച്ചി: ചാവറ കൾച്ചറൽ സെന്ററിൽ പ്രശസ്ത ഗസല്‍ ഗായകനായ ഉസ്താദ് അഷ്റഫ് ഹൈദ്രോസ് അവതരിപ്പിച്ച ഗസല്‍, സംഗീതാസ്വാദകർക്കു ഹൃദ്യാനുഭവമായി. ചാവറ കൾച്ചറൽ സെന്ററിന്റെ മതസൗഹാർദവേദിയുടെ ആഭിമുഖ്യത്തിൽ സമവായം, സഹവർത്തിത്വം എന്ന ആശയത്തിൽ സംഘടിപ്പിച്ച ഗസൽ സന്ധ്യയിൽ ചാവറ കൾച്ചറൽ സെന്റർ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. എമിൽ പുള്ളിക്കാട്ടിൽ പ്രഭാഷണം നടത്തി.
ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് ഉസ്താദ് അഷ്റഫ് ഹൈദ്രോസിനെ ആദരിച്ചു. കബീര്‍ ഹാര്‍മോണിയവും അഹമ്മദ് ഇബ്രാഹിം സിത്താറും അജ്മല്‍ റഹീം തബലയും ശ്രീക്കുട്ടന് റിഥവുമായി പിന്നണിയിൽ അണിനിരന്നു.
Tags : Local News Nattuvishesham Ernakulam