x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​ : ബോ​ട്ടു​ക​ൾ തകരാറിലായിട്ട് മാസങ്ങൾ


Published: July 12, 2026 05:20 AM IST | Updated: July 12, 2026 05:20 AM IST

മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​ക്കു കീ​ഴി​ലു​ള്ള ബോ​ട്ടു​ക​ൾ ത​ക​രാ​ർ മൂ​ലം ത​ട്ടു​ക​ട​വ് ജെ​ട്ടി​യി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്നു.

പ​റ​വൂ​ർ: മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​കേ​ണ്ട ബോ​ട്ടു​ക​ൾ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​കാ​തെ ത​ട്ടു​ക​ട​വ് ജെ​ട്ടി​യി​ൽ കെ​ട്ടി​യി​ട്ടി​ട്ട് മാ​സ​ങ്ങ​ളാ​കു​ന്നു. പ​ദ്ധ​തി​ക്കു കീ​ഴി​ൽ ആ​കെ​യു​ള്ള 14 ബോ​ട്ടു​ക​ളി​ൽ നാ​ലെ​ണ്ണം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പേ​രി​നെ​ങ്കി​ലും സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ ര​ണ്ട് വ​ലി​യ ബോ​ട്ടും ഒ​രു സ്പീ​ഡ് ബോ​ട്ടും അ​ഞ്ച് പേ​ർ​ക്ക് ക​യ​റാ​വു​ന്ന ഒ​രു വാ​ട്ട​ർ ടാ​ക്സി​യു​മാ​ണു​ള്ള​ത്.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ ആ​റ് ബോ​ട്ടു​ക​ൾ ലേ​ലം ചെ​യ്ത് മെ​റ്റ​ൽ സ്ക്രാ​പ് ട്രേ​ഡിം​ഗ് കോ​ർ​പ്പ​റേ​ഷ​ന് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ത​ന്നെ വി​റ്റെ​ങ്കി​ലും ഇ​തു​വ​രേ​യും ത​ട്ടു​ക​ട​വ് ജെ​ട്ടി​യി​ൽ നി​ന്ന് കൊ​ണ്ടു​പോ​യി​ട്ടി​ല്ല. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് നാ​ല് ബോ​ട്ടു​ക​ളും ജെ​ട്ടി​യി​ൽ കെ​ട്ടി​യി​ട്ടി​ട്ടു​ണ്ട്.​ഇ​തി​ൽ ര​ണ്ട് ബോ​ട്ടു​ക​ളു​ടെ എ​ൻ​ജി​ൻ മാ​റ്റി സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ പ​ണം അ​നു​വ​ദി​ച്ചെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ അ​നാ​സ്ഥ ത​ട​സമാ​യി.

മു​സി​രി​സ് പ​ദ്ധ​തി​ക്ക് കീ​ഴി​ലെ പൈ​തൃ​ക മ്യൂ​സി​യ​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ച് 2015ൽ ​യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്താ​ണ് ബോ​ട്ട് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് സ​ർ​വീ​സ് ന​ട​ത്തി കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ആ​റ് ബോ​ട്ടു​ക​ളാ​ണ് പ​റ​വൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. ഇ​വ അ​ധി​ക​നാ​ൾ ക​ഴി​യും മു​മ്പേ ത​ക​രാ​റി​ലാ​യി.

കാ​ലാ​വ​ധി പ​ത്ത് വ​ർ​ഷം ക​ഴി​ഞ്ഞ​വ​യാ​യ​തി​നാ​ൽ ഇ​നി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ബോ​ട്ടു​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ മാ​രി​ടൈം ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​ത് അ​വ​ഗ​ണി​ച്ചാ​ണ് പ​റ​വൂ​രി​ലെ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ഞ്ച് പു​തി​യ ബോ​ട്ടു​ക​ൾ​ക്ക് ഓ​ർ​ഡ​ർ കൊ​ടു​ത്തി​രു​ന്നു.​അ​ത് ര​ണ്ട് മാ​സ​ത്തി​ന​കം പ​റ​വൂ​രി​ലേ​ക്ക് എ​ത്തും.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up