പുല്ലേപ്പടി ദാറുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലഹരിക്കെതിരേ സംഘടിപ്പിക്കുന്ന കുട്ടികളിലൂടെ രക്ഷിതാക്കളിലേക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി രമേശ്
കൊച്ചി: മാതാപിതാക്കളുടെ ജോലിയും അധ്യാപകരുടെ അധിക ജോലിഭാരവും കാരണം കുട്ടികളുടെ മാനസിക സമ്മർദം മനസിലാക്കാനുള്ള സാഹചര്യം കുറഞ്ഞുവരുന്നതാണ് ലഹരിയുടെ ഉപയോഗത്തിലേക്ക് കുരുന്നുകള്‍ തള്ളപ്പെടാന്‍ കാരണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി ഭാവി തലമുറയായ കുട്ടികളെ നശിപ്പിക്കാന്‍ ആസൂതിത പ്രവര്‍ത്തനങ്ങളാണ് ലഹരി മാഫിയ നടത്തുന്നത്.
ഓപ്പറേഷന് തൂഫാന് പ്രഖ്യാപിച്ചതിനു ശേഷം നൂറുകണക്കിന് അമ്മമാരുടെ പരാതികള്‍ ദിവസവും ലഭിക്കുന്നത് ലഹരി ഉപയോഗത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. നാടിന്റെ രക്ഷയ്ക്കും കുട്ടികളുടെ ശോഭനമായ ഭാവിക്കും കക്ഷി രാഷ്ട്രീയത്തിനതീതമായി സമൂഹം ഒറ്റക്കെട്ടായി ഓപ്പറേഷന് തൂഫാന് പദ്ധതിയില്‍ അണിചേരണമെന്ന് അദ്ദേഹം പറഞ്ഞു.
പുല്ലേപ്പടി ദാറുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓപറേഷന് തൂഫാന് പദ്ധതിയില്‍ രക്ഷിതാക്കളും കുട്ടികളും കുടുംബ സമേതം സമ്മതപത്രം നല്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനേജര്‍ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. മിനിമോള്‍ മുഖ്യപ്രഭാഷണം നടത്തി. പദ്ധതിയുടെ ലോഗോ പ്രകാശനവും തൂഫാന് വാരിയര്‍ ബാഡ്ജിന്റെ വിതരണവും മന്ത്രി നിര്‍വഹിച്ചു.
Tags : Local News Nattuvishesham Ernakulam