x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ : 5.040 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ അ​റ​സ്റ്റി​ല്‍


Published: July 12, 2026 04:24 AM IST | Updated: July 12, 2026 04:24 AM IST

വിശാൽ

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ നാ​ര്‍​ക്കോ ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 5.040 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ അ​റ​സ്റ്റി​ല്‍. കോ​ട്ട​യം ത​ല​യോ​ല​പ്പ​റ​മ്പ് വി​ഷ്ണു നി​വാ​സി​ല്‍ വി​ശാ​ലി​നെ(24)​യാ​ണ് ഡാ​ന്‍​സാ​ഫ് എ​സ്‌​ഐ സി. ​അ​നൂ​പ് ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ട​വ​ന്ത്ര എ​ളം​കു​ളം ഭാ​ഗ​ത്തെ ഹോ​ട്ട​ലി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ പ്ര​തി​യി​ല്‍ നി​ന്ന് 5.040 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. മു​ന്പ് ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ കെ​വി​ന്‍, സാ​ദി​ഖ് എ​ന്നി​വ​രു​മാ​യി അ​ടു​ത്ത ല​ഹ​രി​മ​രു​ന്ന് ബ​ന്ധം പു​ല​ര്‍​ത്തു​ന്ന​യാ​ളാ​ണ് പ്ര​തി.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ശാ​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളു​ടെ ല​ഹ​രി​മ​രു​ന്ന് ശൃം​ഖ​ല ക​ണ്ടു​പി​ടി​ച്ച് കൂ​ടു​ത​ല്‍ പ്ര​തി​ക​ളി​ലേ​ക്ക് പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up