x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​സ​ന്ധി​ക​ളെ അ​വ​സ​ര​ങ്ങ​ളാ​ക്ക​ണം: മ​ന്ത്രി ര​മേ​ശ്


Published: July 12, 2026 04:18 AM IST | Updated: July 12, 2026 04:18 AM IST

എ​റ​ണാ​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ ഏ​ര്‍​പ്പെ​ടു​ത്തി​യ എ​ക്‌​സ​ല​ൻ

കൊ​ച്ചി: പ്ര​തി​സ​ന്ധി​ക​ളെ​യും വെ​ല്ലു​വി​ളി​ക​ളെ​യും അ​വ​സ​ര​ങ്ങ​ളാ​ക്കി മാ​റ്റാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സാ​ധി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യും അ​ച്ച​ട​ക്ക​ത്തി​ലൂ​ടെ​യും മാ​ത്ര​മേ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ജീ​വി​ത​ത്തി​ല്‍ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. മ​ല​യാ​ളി​ക​ള്‍ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​യ​ത് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ക​രു​ത്തി​ലാ​ണ്. ജീ​വി​ത​ത്തി​ല്‍ ഇം​പോ​സി​ബി​ള്‍ എ​ന്ന വാ​ക്ക് ഉ​ണ്ടാ​ക​രു​ത്. എ​ല്ലാ കാ​ര്യ​ങ്ങ​ളെ​യും എ​ങ്ങ​നെ പോ​സി​ബി​ള്‍ ആ​ക്കി മാ​റ്റാം എ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ചി​ന്തി​ക്കേ​ണ്ട​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ ഏ​ര്‍​പ്പെ​ടു​ത്തി​യ എ​ക്‌​സ​ല​ൻ​ഡ് അ​വാ​ര്‍​ഡ് വി​ത​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ന്‍​മാ​ര്‍​ഗ​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഉ​ന്ന​ത ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്ക് കു​തി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി ജീ​വി​ത​മെ​ന്ന സു​വ​ര്‍​ണ​കാ​ല​ഘ​ട്ടം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ല​ഹ​രി​വി​രു​ദ്ധ മ​ഹാ യ​ജ്ഞ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ണി​നി​ര​ക്ക​ണം. വി​ദ്യാ​ര്‍​ഥി​ക​ള്‍ തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സ് ആ​യി മാ​റ​ണ​മെ​ന്നും ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ലും ല​ഹ​രി​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന പ്ര​തി​ജ്ഞ എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ഹൈ​ബി ഈ​ഡ​ന്‍ എം​പി ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​ജീ​ഷ്യ​ന്‍ സാ​മ്രാ​ജി​ന്‍റെ പ്ര​ത്യേ​ക മാ​ജി​ക് ഷോ​യും അ​ര​ങ്ങേ​റി.

മ​ണ്ഡ​ല​ത്തി​ലെ 1500ല്‍ ​അ​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ മി​ക​വ് 2026 എം​എ​ല്‍​എ അ​ക്കാ​ഡ​മി​ക് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി. നൂ​റ് ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കും പു​ര​സ്‌​കാ​രം ന​ല്‍​കി.

സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍, ചേ​രാ​ന​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി വാ​ര്യ​ത്ത്, ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ അ​ഗ​സ്റ്റി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ജി.​പ്രി​യ​ങ്ക , സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up