x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ഞ്ഞ കെ​ട്ടി​ടം പൊ​ളി​ച്ചു നീക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു


Published: July 12, 2026 04:17 AM IST | Updated: July 12, 2026 04:17 AM IST

കൊ​ച്ചി: എം​ജി റോ​ഡി​ല്‍ വു​ഡ്‌​ലാ​ന്‍​ഡ്‌​സ് ജം​ഗ്ഷ​ന് സ​മീ​പം അ​ടി​ത്ത​റ ഉ​യ​ര്‍​ത്തു​ന്ന​തി​നി​ടെ ജാ​ക്കി തെ​ന്നി​മാ​റി ച​രി​ഞ്ഞ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഇ​രു​നി​ല കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. കോ​ര്‍​പ​റേ​ഷ​ന്‍ സ്ട്ര​ക്ച​ര്‍ എ​ന്‍​ജി​നീ​യ​റു​ടെ നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടി​ത്ത​റ ബ​ല​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​കും പൊ​ളി​ക്ക​ല്‍ ആ​രം​ഭി​ക്കു​ക. അ​ടി​ത്ത​റ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​ണി​ക​ളാ​ണ് ഉ​ട​മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ ആ​രം​ഭി​ച്ച​ത്.

നി​ല​വി​ലു​ള്ള അ​വ​സ്ഥ​യി​ല്‍ പെ​ട്ടെ​ന്ന് പൊ​ളി​ക്ക​ല്‍ ന​ട​ത്തി​യാ​ല്‍ തൊ​ട്ട​ടു​ത്തു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ അ​പ​ക​ട​മു​ണ്ടാ​കു​മെ​ന്നാ​ണ് സ്ട്ര​ക്ച​ര്‍ എ​ന്‍​ജി​നീ​യ​റു​ടെ ക​ണ്ടെ​ത്ത​ല്‍. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ആ​ദ്യം അ​ടി​ത്ത​റ ബ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഘ​ട്ടം​ഘ​ട്ട​മാ​യി പൊ​ളി​ച്ചു നീ​ക്കാം എ​ന്നു തീ​രു​മാ​നി​ച്ച​ത്. ഏ​ഴു മു​ത​ല്‍ പ​ത്തു ദി​വ​സ​ത്തി​ന​കം കെ​ട്ടി​ട​ത്തി​ലെ ഷീ​റ്റു​ക​ളും മ​റ്റ് സാ​മ​ഗ്രി​ക​ളും നീ​ക്കി നി​ര്‍​മാ​ണം പൂ​ര്‍​ണ​മാ​യും പൊ​ളി​ച്ചു​മാ​റ്റാ​നാ​ണ് ഉ​ട​മ​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് അ​ടി​ത്ത​റ ഉ​യ​ര്‍​ത്തു​ന്ന​തി​നി​ടെ കെ​ട്ടി​ടം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച കോ​ര്‍​പ​റേ​ഷ​ന്‍ ടൗ​ണ്‍ പ്ലാ​നിം​ഗ് വി​ഭാ​ഗം ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ​അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ​ട്ടി​ടം അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു​നീ​ക്കാ​ന്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ഉ​ട​മ​യ്ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടും കെ​ട്ടി​ട ഉ​ട​മ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് വ്യാ​ഴാ​ഴ്ച മേ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന് വീ​ട്ടു​ട​മ​സ്ഥ​നെ​യും ക​രാ​റു​കാ​ര​നെ​യും സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും കെ​ട്ടി​ടം പൊ​ളി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up