x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വേ​ശ​മാ​യി ‘വേ​ൾ​ഡ് ക​പ്പ് ' ത​ല​പ്പൊ​ക്കം


Published: July 12, 2026 04:27 AM IST | Updated: July 12, 2026 04:27 AM IST

ക​ട​വ​ന്ത്ര രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലെ യു​ണൈ​റ്റ് 8 സ്‌​പോ​ർ​ട്സ് ഒ​ഫീ​ഷ്യ​ൽ ഫി​ഫ ഫാ​ൻ പാ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യി സ​ജ്ജ​മാ​ക്കി​യ പ​ത്ത​ടി ഉ​യ​ര​മു​ള്ള ഫി​ഫ ലോ​ക​ക​പ്പ് ട്രോ​ഫി മാ​

കൊ​ച്ചി: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തി കൊ​ച്ചി ക​ട​വ​ന്ത്ര രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലെ യു​ണൈ​റ്റ് 8 സ്‌​പോ​ർ​ട്സ് ഒ​ഫീ​ഷ്യ​ൽ ഫി​ഫ ഫാ​ൻ പാ​ർ​ക്ക് ഒ​രു​ങ്ങി. ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ടു പ​ത്ത​ടി ഉ​യ​ര​മു​ള്ള കൂ​റ്റ​ൻ ഫി​ഫ ലോ​ക​ക​പ്പ് ട്രോ​ഫി മാ​തൃ​ക അ​നാ​വ​ര​ണം ചെ​യ്തു.

ഈ​ഗി​ൾ​സ് എ​ഫ്‌​സി കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ഥാ​പി​ച്ച ഈ ​ഇ​ൻ​സ്റ്റ​ലേ​ഷ​ൻ റീ​ജ​ണ​ൽ സ്പോ​ർ​ട്സ് സെ​ന്‍റ​ർ ഓ​ണ​റ​റി സെ​ക്ര​ട്ട​റി എ​സ്.​എ.​എ​സ്. ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫെ​റോ​കോ​ൺ ദി ​കോ​ൺ​ക്രീ​റ്റ് ഫാ​ക്ട​റി​യാ​ണ് ആ​ക​ർ​ഷ​ക​മാ​യ ട്രോ​ഫി​യു​ടെ മാ​തൃ​ക നി​ർ​മി​ച്ച​ത്.

വ​ലി​യ ഇ​ൻ​ഡോ​ർ എ​ൽ​ഇ​ഡി സ്‌​ക്രീ​നാ​ണ് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ പൊ​തു​പ്ര​ദ​ർ​ശ​ന​ത്തി​നാ​യി ഫാ​ൻ പാ​ർ​ക്കി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സെ​മി ഫൈ​ന​ൽ, മൂ​ന്നാം സ്ഥാ​ന​ത്തി​നാ​യു​ള്ള മ​ത്സ​രം, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ആ​രാ​ധ​ക​ർ​ക്ക് ഇ​വി​ടെ ആ​സ്വ​ദി​ക്കാ​നാ​കു​മെ​ന്നു ഈ​ഗി​ൾ​സ് എ​ഫ്‌​സി കേ​ര​ള ചെ​യ​ർ​മാ​ൻ ഷാ​ഫി മേ​ത്ത​ർ വ്യ​ക്ത​മാ​ക്കി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up