x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി​വ​ന്ന മി​നി​ലോ​റി മ​റി​ഞ്ഞു; ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 12, 2026 03:16 AM IST | Updated: July 12, 2026 03:16 AM IST

ആ​ലി​ങ്ക​ൽ പ​ടി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മി​നി ലോ​റി.

ചെ​റു​പു​ഴ: ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി​വ​ന്ന മി​നി​ലോ​റി മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ച​ട്ടി​വ​യ​ൽ മ​ദ​ർ തെ​രേ​സ പ​ള്ളി​ക്കു താ​ഴെ ആ​ലി​ങ്ക​ൽ പ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​യ​റ്റം ക​യ​റു​മ്പോ​ൾ നി​ന്നു​പോ​യ ലോ​റി നി​യ​ന്ത്ര​ണംവി​ട്ട് പി​ന്നോ​ട്ടു വ​ന്ന് മ​ൺ​തി​ട്ട​യി​ൽ ഇ​ടി​ച്ചു​മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ ന​ല്ലോ​മ്പു​ഴ സ്വ​ദേ​ശി സു​മേ​ഷ്, ചെ​റു​പു​ഴ സ്വ​ദേ​ശി അ​ഭി​ലാ​ഷ് എ​ന്നി​വ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ ചെ​റു​പു​ഴ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ലോ​റി മ​റി​ഞ്ഞ​തോ​ടെ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ റോ​ഡി​ൽ ചി​ത​റി വീ​ണു. ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ വേ​റൊ​രു ലോ​റി​യി​ലേ​ക്കു മാ​റ്റി.

പി​ന്നീ​ട് ജെ​സി​ബി എ​ത്തി​ച്ച് മി​നി​ലോ​റി നി​വ​ർ​ത്തു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് തി​രു​മേ​നി-​താ​ബോ​ർ റോ​ഡി​ൽ ര​ണ്ടു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Tags : Mini-lorry Nattuvishesham District News

Recent News

Corehub Up