x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​ടി​സി പൂ​മം​ഗ​ലം-പ​ന്നി​യൂ​ർ-​പ​ട​പ്പേ​ങ്ങാ​ട്-​മ​ട​ക്കാ​ട് റോ​ഡ് ന​വീ​ക​ര​ണം ഇ​ഴ​യു​ന്നു

വെബ് ഡെസ്ക്
Published: July 12, 2026 03:20 AM IST | Updated: July 12, 2026 03:20 AM IST

ബാ​ലേ​ശു​ഗി​രി പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ക​ലു​ങ്കി​ന​ടു​ത്ത് റോ​ഡി​ൽ വി​ള്ള​ൽ

ച​പ്പാ​ര​പ്പ​ട​വ്: വി​വാ​ദ​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും നി​റ​ഞ്ഞ ഈ​ടി​സി പൂ​മം​ഗ​ലം-പ​ന്നി​യൂ​ർ-പ​ട​പ്പേ​ങ്ങാ​ട്-മ​ട​ക്കാ​ട് റോ​ഡ് യാ​ത്രാ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. 13.5 കി​ലോ​മീ​റ്റ​ർ റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളാ​ൽ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​യി​രു​ന്നു.

റോ​ഡ് യു​ഡി​എ​ഫ് ഗ​വ​ൺ​മെ​ന്‍റിന്‍റെ കാ​ല​ത്താ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്ത​ത്. 2017ൽ ​ജ​യിം​സ് മാ​ത്യു എം​എ​ൽ​എ ആ​യി​രി​ക്കെ 20 കോ​ടി രൂ​പ നീ​ക്കി​വ​യ്ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള യോ​ഗ​ത്തി​ൽ നി​ർ​മാ​ണ സ​ഹാ​യ സ​മി​തി രൂ​പീ​ക​രി​ക്കു​ക​യും റോ​ഡി​ന് അ​ധി​ക​മാ​യി വേ​ണ്ടി​വ​രു​ന്ന ഭൂ​മി സൗ​ജ​ന്യ​മാ​യി വി​ട്ടു​കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് പി​ഡ​ബ്ല്യു​ഡി വി​ശ​ദ​മാ​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യ​പ്പോ​ൾ തു​ക 59 കോ​ടി​യാ​യി ഉ​യ​ർ​ന്നു. അ​ധി​ക​രി​ച്ച തു​ക ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​പ്പോ​ൾ സ​ർ​ക്കാ​ർ റോ​ഡ് കി​ഫ്ബി​ക്ക് കൈ​മാ​റി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യ​പ്പോ​ൾ 100 കോ​ടി രൂ​പ​യി​ൽ അ​ധി​ക​മാ​യി ഉ​യ​ർ​ന്നു. 2021ൽ ​എം.​വി. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ മൂ​ലം ഫ​ണ്ട് പ​രി​മി​തി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് എ​സ്റ്റി​മേ​റ്റ് പു​തു​ക്കി സ​മ​ർ​പ്പി​ക്കു​ക​യും 65 കോ​ടി രൂ​പ​യ്ക്ക് ഭ​ര​ണാ​നു​മ​തി​യും ന​ൽ​കി. തു​ട​ർ​ന്ന് ടെ​ണ്ട​ർ ന​ട​പ​ടി പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​ക്ക് ക​രാ​ർ ല​ഭി​ച്ചു. തു​ട​ർ​ന്ന് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നി​രി​ക്കെ ടെ​ൻ​ഡ​ർ ല​ഭി​ക്കാ​തെ പോ​യ ഇ​രി​ക്കൂ​ർ ക​ൺ​സ്ട്ര​ക്‌ഷ​ൻ ക​മ്പ​നി അ​വ​കാ​ശ ത​ർ​ക്കം ഉ​ന്ന​യി​ച്ച് ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും പ്ര​വൃ​ത്തി ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി പ്ര​വൃ​ത്തി​യു​മാ​യി മു​ന്നോ​ട്ടു പോ​യെ​ങ്കി​ലും പ​ണി ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാ​ണ്.

പൂ​മം​ഗ​ലം-പ​ട​പ്പേ​ങ്ങാ​ട്-മ​ട​ക്കാ​ട് 13.5 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ പ്ര​വൃ​ത്തി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ബാ​ലേ​ശു​ഗി​രി പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ക​ലു​ങ്കി​ന​ടു​ത്ത് റോ​ഡി​ൽ വി​ള്ള​ൽ വീ​ണ് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. വി​വ​രം അ​ധി​കാ​രി​ക​ളു​ടെ​യും ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തം​ഗം എ.​എ​ൻ. വി​നോ​ദ് അ​റി​യി​ച്ചു. ഈ​ടി​സി റോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ടെ പൊ​തു വി​ഷ​യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ പ​ഞ്ചാ​യ​ത്തം​ഗം എ.​എ​ൻ. വി​നോ​ദും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ പി. ​ര​വീ​ന്ദ്ര​ൻ, ബ്ലോ​ക്ക് മെം​ബ​ർ ഫ​സീ​ല ഷം​സീ​ർ, വാ​ർ​ഡ് മെം​ബ​ർ അ​ഷ്റ​ഫ് എ​ന്നി​വ​ർ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഉ​ട​ൻ നി​വേ​ദ​നം ന​ൽ​കു​മെ​ന്നും അ​റി​യി​ച്ചു.

Tags : road is progressing Nattuvishesham District News

Recent News

Corehub Up