ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചപ്പോൾ.
ചെമ്പന്തൊട്ടി: സെന്റ് ജോർജ് ഫൊറോന പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതുതായി നിർമിക്കുന്ന സെന്റ് ജോർജ് എസി ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കർമം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു.
ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിനു സമീപം ആധുനിക സൗകര്യങ്ങളോടെയാണ് ഓഡിറ്റോറിയം നിർമിക്കുന്നത്.
ചടങ്ങിൽ ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ ആമുഖ പ്രഭാഷണം നടത്തി. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ, ഓഡിറ്റോറിയം നിർമാണ കമ്മിറ്റി കൺവീനർ ജോസ് പന്ന്യാംമാക്കൽ എന്നിവർ പ്രസംഗിച്ചു.
ചെമ്പന്തൊട്ടി ഫൊറോന സഹവികാരി ഫാ. ജോസഫ് പാറകാലായിൽ, ഇടവക കോ-ഓർഡിനേറ്റർ മാത്തുക്കുട്ടി കരോട്ട്, പാരിഷ് ട്രസ്റ്റിമാരായ ഷാജി കുറ്റ്യാത്ത്, സേവി ഈഴക്കുന്നേൽ, ഡേവീസ് മാളക്കാരൻ, ആന്റണി ആനവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി.