കുന്നരുവില്‍ നടത്തിയ പ്രകടനം.
പയ്യന്നൂര്‍: പാര്‍ട്ടി പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നടത്തിയ ദുഷ്പ്രചാരണം നേതാക്കളെക്കുറിച്ച് തെറ്റായ പ്രതീതിയുണ്ടാക്കിയെന്നും ആ നുണപ്രചാരണങ്ങളാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിനിടയാക്കിയതെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.ബി. രാജേഷ്. സിപിഎം പ്രവര്ത്തകന് കുന്നരു കാരന്താട്ടെ സി.വി. ധനരാജിന്റെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് കുന്നരു തെക്കേഭാഗത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെ. വിജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. രാകേഷ്, ടി.ഐ. മധുസൂദനന്, പി. സന്തോഷ്, സരിന് ശശി, സി. കൃഷ്ണന്, കെ.പി. ജ്യോതി, വി. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.
കാരന്താട്ട് രക്തസാക്ഷി മന്ദിരം കേന്ദ്രീകരിച്ച് പ്രകടനം നടന്നു. രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കുന്നരു ലോക്കലിലെ മുഴുവന്‍ ബ്രാഞ്ചുകളിലും പതാക ഉയര്‍ത്തി. രാവിലെ കാരന്താട്ടെ രക്തസാക്ഷി മണ്ഡപത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഐ. മധുസൂദനന് പതാക ഉയര്‍ത്തി.