x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​വി​രു​ദ്ധ മ​ദ്യ​ന​യം തി​രു​ത്ത​ണമെന്ന്

വെബ് ഡെസ്ക്
Published: September 17, 2026 10:43 PM IST | Updated: September 17, 2026 10:43 PM IST

പ്രതീകാത്മക ചിത്രം

 കോ​​ട്ട​​യം: സ​​ര്‍​ക്കാ​​രി​​ന്‍റെ പു​​തി​​യ മ​​ദ്യ​​ന​​യ രൂ​​പീ​​ക​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് 22 മു​​ത​​ല്‍ എ​​ക്സൈ​​സ് മ​​ന്ത്രി വി​​ളി​​ച്ചു​​ചേ​​ര്‍​ത്തി​​രി​​ക്കു​​ന്ന പൊ​​തു​​ജ​​നാ​​ഭി​​പ്രാ​​യ സ്വ​​രൂ​​പ​​ണ​​ത്തി​​ല്‍ നി​​ര്‍​ദേ​​ശ​​ങ്ങ​​ളും ദു​​ര​​നു​​ഭ​​വ​​ങ്ങ​​ളും കേ​​ള്‍​ക്കേ​​ണ്ട​​ത് മ​​ദ്യ​​ത്തി​​ന്‍റെ ദു​​രി​​തം പേ​​റു​​ന്ന ഇ​​ര​​ക​​ളു​​ടെ​​യോ അ​​വ​​രു​​ടെ ആ​​ശ്രി​​ത​​രു​​ടെ​​യോ മ​​ദ്യ-​​ല​​ഹ​​രി​​വി​​രു​​ദ്ധ പ്ര​​വ​​ര്‍​ത്ത​​ക​​രു​​ടെ​​യോ ആ​​കു​​ന്ന​​താ​​ണ് ഉ​​ചി​​ത​​മെ​​ന്ന് കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി പ്ര​​സാ​​ദ് കു​​രു​​വി​​ള.

ക​​ള്ളു​​ഷാ​​പ്പു​​ക​​ളെ​​ല്ലാം ഹോ​​ട്ട​​ലു​​ക​​ളാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കാ​​നു​​ള്ള അ​​നു​​മ​​തി കൊ​​ടു​​ത്ത​​ത് 2025-26 കാ​​ല​​ഘ​​ട്ട​​ത്തി​​ലാ​​ണ്. ഈ ​​ന​​യ​​മു​​ള്‍​പ്പ​​ടെ ജ​​ന​​വി​​രു​​ദ്ധ​​മാ​​യ മു​​ഴു​​വ​​ന്‍ മ​​ദ്യ​​ന​​യ​​വും യു​​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​ര്‍ തി​​രു​​ത്ത​​ണം. ല​​ഹ​​രി​​വ​​സ്തു​​ക്ക​​ളു​​ടെ ഉ​​ത്പാ​​ദ​​ന​​ത്തി​​നും വി​​ത​​ര​​ണ​​ത്തി​​നും ലൈ​​സ​​ന്‍​സ് ന​​ല്കു​​ന്ന എ​​ക്സൈ​​സ് ഡി​​പ്പാ​​ര്‍​ട്ടു​​മെ​​ന്‍റി​​നെ ല​​ഹ​​രി​​വി​​രു​​ദ്ധ ബോ​​ധ​​വ​​ത്ക​​ര​​ണ പ്ര​​ക്രി​​യ​​യി​​ല്‍​നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും പ്ര​​സാ​​ദ് കു​​രു​​വി​​ള ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews liquor policy

Recent News

Corehub Up