x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ർ​ഡി​യോ തോ​റാ​സി​ക് യൂ​ണി​റ്റി​ല്ലാ​തെ സ​ർ​ജ​നെ നി​യ​മി​ച്ച​ത് പ്ര​തി​സ​ന്ധി​യാ​കു​ന്നു


Published: June 10, 2026 06:12 AM IST | Updated: June 10, 2026 06:12 AM IST

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ർ​ഡി​യോ തോ​റാ​സി​ക് യൂ​ണി​റ്റും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​തെ കാ​ർ​ഡി​യോ തോ​റാ​സി​ക് സ​ർ​ജ​നെ നി​യ​മി​ച്ച​ത് പ്ര​തി​സ​ന്ധി​യാ​കു​ന്നു.

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്താ​നു​ള്ള യാ​തൊ​രു സം​വി​ധാ​ന​വു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ​ഗ്ധ ഡോ​ക്ട​റു​ടെ സേ​വ​നം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.

ഒ​രു കാ​ർ​ഡി​യോ തോ​റാ​സി​ക് സ​ർ​ജ​ന് ഒ​റ്റ​യ്ക്ക് ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ല. പ്ര​ഫ​ഷ​നി​സ്റ്റു​ക​ളു​ടെ സേ​വ​നം, പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ന​ഴ്സിം​ഗ് സ്റ്റാ​ഫ്, സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു കൂ​ടി​യ പ്ര​ത്യേ​ക ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ, അ​ത്യാ​ധു​നി​ക കാ​ർ​ഡി​യോ തോ​റാ​സി​ക് ഐ​സി​യു തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് മാ​ന​ന്ത​വാ​ടി​യി​ൽ വി​ദ​ഗ്ധ ഡോ​ക്ട​റെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

ത​ൻ​മൂ​ലം ഉ​യ​ർ​ന്ന യോ​ഗ്യ​ത​യു​ള്ള ഒ​രു ഡോ​ക്ട​റെ പൂ​ർ​ണ​മാ​യി വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ വി​ദ​ഗ്ധ​രെ നി​യ​മി​ക്കു​ന്ന അ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം വേ​ണ​മെ​ന്നും വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം പ​ര​മാ​വ​ധി ജ​നോ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ൽ പു​ന​ർ​വി​ന്യ​സി​ക്കാ​നും മാ​ന​ന്ത​വാ​ടി​യി​ൽ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ഒ​രു​ക്കാ​നും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up