x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ ഫാ​മിം​ഗ് ക്ല​സ്റ്റ​റു​ക​ളി​ല്‍ നി​യ​മ​നം

വെബ് ഡെസ്ക്
Published: September 2, 2026 01:10 AM IST | Updated: September 2, 2026 01:10 AM IST

ക​ല്‍​പ്പ​റ്റ: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഫാ​മിം​ഗ് ക്ല​സ്റ്റ​റു​ക​ളി​ല്‍ ക്ല​സ്റ്റ​ര്‍ ലെ​വ​ല്‍ ഐ​എ​ഫ്‌​സി ആ​ങ്ക​ര്‍, സീ​നി​യ​ര്‍ സി​ആ​ര്‍​പി ത​സ്തി​ക​ക​ളി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു.

40ല്‍ ​ചു​വ​ടെ പ്രാ​യ​മു​ള്ള കു​ടും​ബ​ശ്രീ/​ഓ​ക്‌​സി​ല​റി/​അം​ഗ​ങ്ങ​ളാ​യ സ്ത്രീ​ക​ള്‍​ക്കാ​ണ് അ​വ​സ​രം. ഐ​എ​ഫ്‌​സി ആ​ങ്ക​ര്‍ ത​സ്തി​ക​യി​ല്‍ ഡി​ഗ്രി/​ഡി​പ്ലോ​മ ഇ​ന്‍ അ​ഗ്രി​ക​ള്‍​ച്ച​ര്‍/​അ​ലൈ​ഡ് സ​യ​ന്‍​സ​സ്, കൃ​ഷി​യി​ലോ ഫാം ​ബേ​സ്ഡ് ലൈ​വ്‌​ലി ഹു​ഡി​ലോ ഒ​രു വ​ര്‍​ഷം പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ​യാ​ണ് യോ​ഗ്യ​ത. എ​ക്സ്റ്റ​ന്‍​ഷ​ന്‍ ആ​ന്‍​ഡ് മാ​ര്‍​ക്ക​റ്റിം​ഗി​ല്‍ പ്ര​വൃ​ത്തി പ​രി​ച​യം ഉ​ള്ള​വ​ര്‍​ക്കും അ​ത​ത് ത​ദ്ദേ​ശ​ഭ​ര​ണ പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍​ക്കും മു​ന്‍​ഗ​ണ.

മേ​ല്‍​പ​റ​ഞ്ഞ യോ​ഗ്യ​ത​യു​ള്ള​വ​രെ ല​ഭി​ക്കാ​ത്ത​പ​ക്ഷം പ്ല​സ്ടു, വി​എ​ച്ച്എ​സ്‌​സി (അ​ഗ്രി)​ക്കാ​രെ പ​രി​ഗ​ണി​ക്കും. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ര്‍​ക്ക് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ര​ണ്ടു​വ​ര്‍​ഷം പ്ര​വ​ര്‍​ത്ത​ന​പ​രി​ച​യം ഉ​ണ്ടാ​ക​ണം. 8,750 രൂ​പ​യാ​ണ് പ്ര​തി​മാ​സ ഓ​ണ​റേ​റി​യം. സീ​നി​യ​ര്‍ സി​ആ​ര്‍​പി ത​സ്തി​ക​യി​ല്‍ കൃ​ഷി​സ​ഖി/​പ​ശു​സ​ഖി/​അ​ഗ്രി സി​ആ​ര്‍​പി എ​ന്ന നി​ല​യി​ല്‍ ര​ണ്ടു​വ​ര്‍​ഷം പ്ര​വൃ​ത്തി പ​രി​ച​യ​മാ​ണ് യോ​ഗ്യ​ത. സി​ആ​ര്‍​പി പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. 10,000 രൂ​പ​യാ​ണ് പ്ര​തി​മാ​സ ഓ​ണ​റേ​റി​യം.

മു​ന്നു​വ​ര്‍​ഷ​മാ​ണ് ഐ​എ​ഫ്‌​സി പ​ദ്ധ​തി കാ​ലാ​വ​ധി. ഓ​രോ വ​ര്‍​ഷ​വും അ​പ്രൈ​സ​ല്‍ ന​ട​ത്തി മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​യ്‌​വ​ക്കു​ന്ന​വ​ര്‍​ക്ക് തു​ട​ര്‍ നി​യ​മ​നം ന​ല്‍​കും. നെ​ന്‍​മേ​നി, ത​രി​യോ​ട്, വെ​ള്ള​മു​ണ്ട, മു​ട്ടി​ല്‍, നൂ​ല്‍​പ്പു​ഴ, പ​ന​മ​രം ക്ല​സ്റ്റ​റു​ക​ളി​ലാ​ണ് നി​യ​മ​നം.​അ​പേ​ക്ഷ​ക​ര്‍ അ​ത​ത് ബ്ലോ​ക്കി​ല്‍ താ​മ​സ​ക്കാ​രാ​ക​ണം. വെ​ള്ള​ക്ക​ട​ലാ​സി​ല്‍ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ, വി​ദ്യാ​ഭ്യാ​സ/​അ​നു​ഭ​വ പ​രി​ച​യ​ങ്ങ​ള്‍, കു​ടും​ബ​ശ്രീ അം​ഗ​ത്വം, ഐ​ഡ​ന്‍റി​റ്റി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ഓ​ഫി​സി​ല്‍ 10ന് ​മു​മ്പ് സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍: 04936 299370.

Tags : Nattuvishesham Districtnews Deepikanews Appointments

Recent News

Corehub Up