x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ണി​യെ വ​ര​വേ​റ്റ് ആ​റ​ന്മു​ള

വെബ് ഡെസ്ക്
Published: August 27, 2026 11:52 PM IST | Updated: August 27, 2026 11:52 PM IST

ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു ന​ട​ന്ന തി​രു​വോ​ണ​സ​ദ്യ.

ആ​റ​ന്മു​ള: പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ തി​രു​വോ​ണ നാ​ളി​ലേ​ക്കു​ള്ള വി​ഭ​വ​ങ്ങ​ളു​മാ​യി എ​ത്തി​യ തി​രു​വോ​ണ​ത്തോ​ണി​ക്കു വ​ര​വേ​ല്പ് . കാ​ട്ടൂ​ര്‍ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ക​ട​വി​ല്‍​നി​ന്ന് ഉ​ത്രാ​ട​നാ​ൾ സ​ന്ധ്യ​യ്ക്കു പു​റ​പ്പെ​ട്ട തോ​ണി തി​രു​വോ​ണ​നാ​ൾ പു​ല​ർ​ച്ചെ​യാ​ണ് ആ​റ​ന്മു​ള​യി​ലെ​ത്തി​യ​ത്. അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും പ​ള്ളി​യോ​ട സേ​വാ​സം​ഘം, ദേ​വ​സ്വം ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ളും ഭ​ക്ത​രും അ​ട​ക്കം തോ​ണി​യെ വ​ര​വേ​ൽ​ക്കാ​ൻ എ​ത്തി​യി​രു​ന്നു. പ​ള്ളി​യോ​ട​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യി​ൽ പ​ന്പാ​ന​ദി​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യി​ൽ ആ​ചാ​ര​ങ്ങ​ൾ നി​ർ​വ​ഹി​ച്ചാ​ണ് മ​ങ്ങാ​ട്ട് ഇ​ല്ല​ത്തെ ഭ​ട്ട​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആ​റ​ന്മു​ള​യി​ലെ​ത്തി​യ​ത്.

പു​ല​ർ​ച്ചെ പ​മ്പ​യു​ടെ ഇ​രു ക​ര​ക​ളി​ലും മ​ൺ ചി​രാ​തു​ക​ൾ ക​ത്തി​ച്ച് ആ​ളു​ക​ൾ തോ​ണി​ക്കു സ്വീ​ക​ര​ണം ന​ൽ​കി. ഇ​രു​ക​ര​ക​ളി​ലും ജ്വ​ലി​ച്ചു​യ​ർ​ന്ന ദീ​പ നാ​ള​ങ്ങ​ൾ പ​മ്പാ ന​ദി​യി​ൽ പ്ര​തി​ഫ​ലി​ച്ചു.

പ​ള്ളി​യോ​ട​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ തി​രു​വോ​ണ​ത്തോ​ണി ക്ഷേ​ത്രക്ക​ട​വി​നെ ല​ക്ഷ്യ​മാ​ക്കി നീ​ങ്ങി. ഇ​രു ക​ര​ക​ളി​ൽ നി​ന്നും നി​റ​പ​റ​ക​ൾ ഏ​റ്റു​വാ​ങ്ങി ക്ഷേ​ത്ര​ക്ക​ട​വി​ലെ​ത്തി​യ തോ​ണി​യെ ആ​യി​രക്ക​ണ​ക്കി​ന് ഭ​ക്ത​രും ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. മ​ങ്ങാ​ട്ട് ഭ​ട്ട​തി​രി ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ച് കെ​ടാ​വി​ള​ക്കി​ലേ​ക്കു​ള്ള ദീ​പം മേ​ൽ​ശാ​ന്തി​ക്ക് കൈ​മാ​റി​യ​ശേ​ഷം പു​റ​ത്തി​റ​ങ്ങി.

തു​ട​ർ​ന്ന് തി​രു​വോ​ണ സ​ദ്യ​ക്കു​ള്ള ഒ​രു​ക്കം ആ​രം​ഭി​ച്ചു. തി​രു​വോ​ണ സ​ദ്യ ക​ഴി​ഞ്ഞ ഭ​ട്ട​തി​തി​രി വൈ​കു​ന്നേ​രം ദീ​പാ​രാ​ധ​ന തൊ​ഴു​ത​ശേ​ഷം ദേ​വ​സ്വം ബോ​ർ​ഡ് ന​ൽ​കു​ന്ന പ​ണ​ക്കി​ഴി സ്വീ​ക​രി​ച്ച് ഇ​ത് ഭ​ഗ​വാ​ന് സ​മ​ർ​പ്പി​ച്ച് പ്രാ​ർ​ഥി​ച്ചാ​ണ് കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​രി​ലേ​ക്ക് മ​ങ്ങാ​ട്ട് ഇ​ല്ല​ത്തെ അ​നൂ​പ് നാ​രാ​യ​ണ ഭ​ട്ട​തി​രി മ​ട​ങ്ങി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up