x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്കു​ള്ള കു​ടി​ശി​ക തീ​ര്‍​പ്പാ​ക്കി; ജ​പ്തി ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ം

വെബ് ഡെസ്ക്
Published: July 16, 2026 10:04 PM IST | Updated: July 16, 2026 10:04 PM IST

പ്രതീകാത്മക ചിത്രം

പാ​ലാ: വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്കു​ള്ള കു​ടി​ശി​ക തു​ക സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കൈ​മാ​റി​യ​തോ​ടെ പാ​ലാ ന​ഗ​ര​സ​ഭ​യ്ക്കെ​തി​രാ​യ ജ​പ്തി ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​യ ബി​നു പു​ളി​ക്ക​ക​ണ്ടം അ​റി​യി​ച്ചു.

ഏ​ക​ദേ​ശം ആ​റ​ര​ക്കോ​ടി രൂ​പ​യു​ടെ കു​ടി​ശി​ക​യെ​ത്തു​ട​ര്‍​ന്ന് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ജ​പ്തി ന​ട​പ​ടി​ക​ളും ജ​ല​ക​ണ​ക്ഷ​നു​ക​ള്‍ വി​ച്ഛേ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ന​ഗ​ര​സ​ഭ നേ​രി​ട്ടി​രു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ അ​ഭ്യ​ര്‍​ഥ​ന പ​രി​ഗ​ണി​ച്ചാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കു​ടി​ശി​ക തു​ക വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി​യ​തെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​റി​യി​ച്ചു.

കു​ടി​ശി​ക തു​ക ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ​യ്ക്കെ​തി​രാ​യ ജ​പ്തി ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി പൂ​ര്‍​ത്തി​യാ​ക്കി വ​രി​ക​യാ​ണ്. ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച സ്റ്റേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ത്കാ​ലി​ക​മാ​യി ല​ഭി​ച്ചി​രു​ന്ന ആ​ശ്വാ​സ​ത്തി​ന് പ​ക​രം കു​ടി​ശി​ക തീ​ര്‍​പ്പാ​യ​തി​ലൂ​ടെ വി​ഷ​യ​ത്തി​ന് സ്ഥി​ര​മാ​യ പ​രി​ഹാ​ര​മാ​യ​താ​യി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വ്യ​ക്ത​മാ​ക്കി.

Tags : Local News Nattuvishesham Water Authority settled

Recent News

Corehub Up