കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവം ധ്വനി - 2026ന്റെ ഉദ്ഘാടനം യുവ കഥകളി കലാകാരൻ കലാമണ്ഡലം അനന്തകൃഷ്ണൻ നിർവഹിക്കുന്നു.
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവം ധ്വനി- 2026 നടത്തി. യുവ കഥകളി കലാകാരൻ കലാമണ്ഡലം അനന്തകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സുനിൽ പൊന്നാലയം അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ സി.ടി. വർഗീസ്, ഹെഡ്മിസ്ട്രസ് ഷൈലാ മാത്യു, ബർസാർ ഫാ. സിൽവസ്റ്റർ തെക്കേടത്ത്, മദർ പിടിഎ പ്രസിഡന്റ് സ്മിത അനിൽ, ഷിനു ജോർജ്, സെലിൻ സ്കറിയ, റീന തോമസ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നാലു സ്റ്റേജുകളിലായി വിദ്യാർഥികളുടെ വിവിധ കലാമത്സരങ്ങൾ നടന്നു.
Tags : NattuVishesham.DistricteNews