x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ക്നോ​പാ​ർ​ക്കിൽ അ​തി​ക്ര​മം: ഒ​ന്നാംപ്ര​തി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: September 24, 2026 03:02 AM IST | Updated: September 24, 2026 03:02 AM IST

വി​ജ​യ​കു​മാ​ർ

ക​ഴ​ക്കൂ​ട്ടം: ടെ​ക്നോ​പാ​ർ​ക്കി​ലെ വ​നി​താ ജീ​വ​ന​ക്കാ​രെ​യും റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ​യും അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്‌​ത കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ ക​ഴ​ക്കൂ​ട്ടം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

ചേ​ങ്കോ​ട്ടു​കോ​ണം തു​ണ്ട​ത്തി​ൽ അ​ഞ്ജു ഭ​വ​നി​ൽ ബോം​ബെ കു​മാ​ർ എ​ന്നു​വി​ളി​ക്കു​ന്ന വി​ജ​യ​കു​മാ​ർ (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ർ​ണാ​ട​ക​യി​ലെ ഹാ​സ​നി​ൽ നി​ന്നാ​ണ് പ്ര​തി​യെ ക​ഴ​ക്കൂ​ട്ടം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്‌​ത​ത്.

ക​ഴ​ക്കൂ​ട്ടം പൊ​ലി​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ എം.​പി. വി​ഷ്‌​ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ജൂ​ലൈ 22ന് ​രാ​ത്രി ഒ​ന്പ​തോ​ടെ ചേ​ങ്കോ​ട്ടു​കോ​ണം പൗ​ർ​ണ​മി ഗാ​ർ​ഡ​ൻ​സി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്‌​തു. കേ​സി​ലെ ര​ണ്ടാം പ്ര​തി കി​ര​ണി​നെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്‌​തി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up