x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞ് ആ​ക്ര​മ​ണം; സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു മ​ർ​ദ​ന​മേ​റ്റു

വെബ് ഡെസ്ക്
Published: August 28, 2026 12:01 AM IST | Updated: August 28, 2026 12:01 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ല്ല: മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​ക്കാ​രെ​ന്നു മു​ദ്ര​കു​ത്തി സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞ് സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു​നേ​രേ ക്രൂ​ര ആ​ക്ര​മ​ണം. നി​ര​ണം വൈ​ക്ക​ത്തു​ശേ​രി​ൽ ക്രി​സ്റ്റി (21), ഇ​വാ​ൻ‌ (15) എ​ന്നി​വ​ർ​ക്കാ​ണ് ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ​ത്. ഷ​ട്ടി​ൽ കോ​ർ​ക്ക് വാ​ങ്ങാ​നാ​യി ക​ട​പ്ര​യി​ലെ ക​ട​യി​ലേ​ക്ക് സ്‌​കൂ​ട്ട​റി​ൽ തി​രി​യു​മ്പോ​ൾ, തി​രി​ഞ്ഞ് നോ​ക്കി​യ​ത് ഇ​ഷ്‌​ട​പ്പെ​ടാ​തി​രു​ന്ന ഇ​ന്നോ​വ കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ക​ട​പ്ര സ്വ​ദേ​ശി ക​ണ്ണ​നും പെ​രി​ങ്ങ​ര സ്വ​ദേ​ശി സ​നോ​ജു​മാ​ണ് ഇ​വ​രെ മ​ർ​ദ്ദി​ച്ച​തെ​ന്നാ​ണ് പ​രാ​തി.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്ക് അ​ട​ക്കം ക്രൂ​ര​മ​ർ​ദ​ന​മാ​ണ് ഏ​ൽ​ക്കേ​ണ്ടി​വ​ന്ന​ത്. ഇ​രു​വ​രെ​യും തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക്രൂ​ര​മ​ർ​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ളാ​ണ് ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലു​ള്ള​ത്. ക്രി​സ്റ്റി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തി​രു​വോ​ണ നാ​ളി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്കാ​ണ് ക​ളി​ക്കാ​ൻ ഷ​ട്ടി​ൽ കോ​ർ​ക്ക് വാ​ങ്ങാ​ൻ ക്രി​സ്റ്റി​യും ഇ​വാ​നും നി​ര​ണ​ത്ത് നി​ന്ന് ക​ട​പ്ര​യി​ൽ എ​ത്തു​ന്ന​ത്.

ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച ഇ​വ​രെ വ​സ്ത്ര​ത്തി​ന്‍റെ പേ​രി​ൽ അ​ധി​ക്ഷേ​പി​ക്കു​ക​യും എം​ഡി​എം​എ ഉ​ണ്ടോ​ടാ എ​ന്ന് ചോ​ദി​ച്ച് ത​ട​ഞ്ഞു​വ​ച്ച് മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ക്രി​സ്റ്റി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഐ ​ഫോ​ണും അ​ക്ര​മി​ക​ൾ ന​ശി​പ്പി​ച്ചു. ക്രി​സ്റ്റി​യെ മ​ർ​ദ്ദി​ക്കു​ന്ന​ത് ക​ണ്ട് മൊ​ബൈ​ലി​ൽ വീ​ഡി​യോ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച ഇ​വാ​നെ​യും ഇ​രു​വ​രും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു. ക​ര​ഞ്ഞു കൊ​ണ്ട് ഓ​ടി​യ ഇ​വാ​നെ പി​ന്നാ​ലെ ചെ​ന്ന് വീ​ണ്ടും മ​ർ​ദ്ദി​ച്ച് മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ത്തു. ഫോ​ൺ പി​ന്നീ​ട് ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു. കു​ട്ടി​ക​ൾ​ക്കു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു പ​രാ​തി ന​ൽ​കി​യി​ട്ടും ഇ​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് മ​ടി കാ​ട്ടി​യ​താ​യും ആ​ക്ഷേ​പ​മു​ണ്ടാ​യി. പു​ളി​ക്കീ​ഴ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം ഇ​ട​പെ​ട്ട​തോ​ടെ ഇ​ന്ന‌​ലെ വൈ​കു​ന്നേ​ര​മാ​ണ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up