x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണാഘോഷത്തെച്ചൊല്ലി മർദനം: നാല് പേർ പിടിയിൽ

വെബ് ഡെസ്ക്
Published: August 15, 2026 01:45 AM IST | Updated: August 15, 2026 01:45 AM IST

പ്രതീകാത്മക ചിത്രം

കല്ല​മ്പ​ലം: ഓ​ണാ​ഘോ​ഷ ത​ർ​ക്കം സം​ഘ​ർ​ഷമായി. നാ​ല് പേ​ർ റി​മാ​ൻ​ഡി​ൽ. ചാ​വ​ർ​കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​നീ​ഷ് എ​ന്ന ഹ​രി​ലാ​ൽ (34), ഉ​ണ്ണി എ​ന്ന സു​മേ​ഷ് (34), ബി​ജു (47), പൊ​ടി എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​നോ​ദ് (30) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​ല്ല​മ്പ​ലം വെ​ട്ടി​യ​റ സ്വ​ദേ​ശിയെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​ണ് അ​റ​സ്റ്റ്.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മ്മി​ച്ച അ​ത്ത​ത്തി​ട്ട പൊ​ളി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാണ് അക്രമത്തിൽ കലാശിച്ചത്. 11-ന് ​രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ് ചാ​വ​ർ​കോ​ട് നി​ന്ന് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നവെ​ട്ടി​യ​റ സ്വ​ദേ​ശിയെ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് മ​റ്റ് പ്ര​തി​ക​ളും ചേ​ർ​ന്ന് നി​ല​ത്തി​ട്ട് മ​ർ​ദി​ക്കു​ക​യും അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കുകയും ചെയ്തു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട നാ​ലും, ആ​റും പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് ക​ല്ല​മ്പ​ലം പോ​ലീ​സ് അ​റി​യി​ച്ചു.

 

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up