x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയമസഭാ തെരഞ്ഞെടുപ്പ്: കെെപിടിച്ച് വയനാട് ജില്ല

ടി.​എം. ജ​യിം​സ്
Published: May 5, 2026 08:03 AM IST | Updated: May 5, 2026 08:03 AM IST

ക​ൽ​പ്പ​റ്റ​യി​ൽ ടി. ​സി​ദ്ദി​ഖ് നേ​ടി​യ​ത് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തേ​യും ഞെ​ട്ടി​ച്ച വി​ജ​യം

ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ടി. ​സി​ദ്ദി​ഖ് നേ​ടി​യ​ത് യു​ഡി​എ​ഫ് സം​സ്ഥാ​ന, ജി​ല്ലാ നേ​തൃ​ത്വ​ത്തെ​യും ഞെ​ട്ടി​ച്ച വി​ജ​യം.
സി​ദ്ദി​ഖി​ന് 15,000ന​ടു​ത്ത് ഭൂ​രി​പ​ക്ഷ​മാ​ണ് യു​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന​ത്. എ​ന്നി​രി​ക്കേ​യാ​ണ് 45,301 വോ​ട്ട് ഭൂ​രി​പ​ക്ഷം. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 5,470 വോ​ട്ടാ​ണ് സി​ദ്ദി​ഖി​ന് തൊ​ട്ട​ടു​ത്ത എ​തി​ർ സ്ഥാ​നാ​ർ​ഥി എ​ൽ​ജെ​ഡി​യി​ലെ എം.​വി. ശ്രേ​യാം​സ്കു​മാ​റി​നേ​ക്കാ​ൾ അ​ധി​കം നേ​ടി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ലം പ​രി​ധി​യി​ൽ ഐ​ക്യ​മു​ന്ന​ണി​ക്ക് ഇ​ട​തു​മു​ന്ന​ണി​യേ​ക്കാ​ൾ 10,682 വോ​ട്ടാ​ണ് കൂ​ടു​ത​ൽ കി​ട്ടി​യ​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തി​ലും വ​ള​രെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​ക്കു​റി മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് കാ​ഴ്ച​വ​ച്ച​ത്.

ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യും മു​ട്ടി​ൽ, കോ​ട്ട​ത്ത​റ, ത​രി​യോ​ട്, മൂ​പ്പൈ​നാ​ട്, പ​ടി​ഞ്ഞാ​റ​ത്ത​റ, ക​ണി​യാ​ന്പ​റ്റ, മേ​പ്പാ​ടി, പൊ​ഴു​ത​ന, വെ​ങ്ങ​പ്പ​ള്ളി, വൈ​ത്തി​രി പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം. ഈ ​ത​ദ്ദേ​ശ സ്ഥാ​പ​ന പ​രി​ധി​ക​ളി​ൽ ഒ​ന്നി​ൽ​പോ​ലും പി​ടി​ച്ചു​നി​ൽ​ക്കാ​ൻ എ​ൽ​ഡി​എ​ഫി​ന് ക​ഴി​ഞ്ഞി​ല്ല. തു​ര​ങ്ക​പാ​ത​യും ടൗ​ണ്‍​ഷി​പ്പും ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​ക​ൾ മു​ൻ​നി​ർ​ത്തി എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യ പ്ര​ചാ​ര​ണം സ​മ്മ​തി​ദാ​യ​ക​രി​ൽ ച​ല​നം ഉ​ണ്ടാ​ക്കി​യി​ല്ല. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ർ​ജെ​ഡി​യി​ലെ പി.​കെ. അ​നി​ൽ​കു​മാ​റി​ന് 52348 ഉം ​ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്ര​ശാ​ന്ത് മ​ല​വ​യ​ലി​ന് 1917 ഉം ​വോ​ട്ടാ​ണ് നേ​ടാ​നാ​യ​ത്.

2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ​ഗാ​ന്ധി​ക്കു 1,01,229 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. 37,475 വോ​ട്ടാ​ണ് എ​ൽ​ഡി​എ​ഫി​നു നേ​ടാ​നാ​യ​ത്.

2024 തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹു​ൽ​ഗാ​ന്ധി 88,786 വോ​ട്ട് ക​ര​സ്ഥ​മാ​ക്കി. തൊ​ട്ട​ടു​ത്ത എ​തി​ർ സ്ഥാ​നാ​ർ​ഥി സി​പി​ഐ​യി​ലെ ആ​നി രാ​ജ​യ്ക്ക് 39,129 വോ​ട്ട് ല​ഭി​ച്ചു. ബി​ജെ​പി​യി​ലെ കെ. ​സു​രേ​ന്ദ്ര​ന് 24,431 വോ​ട്ടാ​ണ് കി​ട്ടി​യ​ത്.ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ലെ പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് 86,466 ഉം ​സി​പി​ഐ​യി​ലെ സ​ത്യ​ൻ മൊ​കേ​രി​ക്ക് 24,431 ഉം ​ബി​ജെ​പി​യി​ലെ ന​വ്യ ഹ​രി​ദാ​സി​ന് 19,099 ഉം ​വോ​ട്ടാ​ണ് നേ​ടാ​നാ​യ​ത്.

ടി. ​സി​ദ്ദി​ഖ്

കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ പ​ന്നീ​ർ​ക്കു​ളം തു​വ​ക്കോ​ട്ട് കാ​സിം-​ന​ബീ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് 52 കാ​ര​നാ​യ ടി. ​സി​ദ്ദി​ഖ്. കെ​എ​സ്‌​യു കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, ദേ​വ​ഗി​രി കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ, കോ​ഴി​ക്കോ​ട് ലോ ​കോ​ള​ജ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് അം​ഗം (1997-2000), യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പെ​രു​വ​യ​ൽ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് (2002-2006), സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് (2006-2008), കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി(2012-2016), കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ബി​കോം, എ​ൽ​എ​ൽ​ബി ബി​രു​ദ​ധാ​രി​യാ​ണ്. 2014ൽ ​കാ​സ​ർ​ഗോ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലും 2016ൽ ​കു​ന്ദ​മം​ഗ​ലം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​യി​രു​ന്നു. സ​ബ​ർ​മ​തി ഗൃ​ഹ​നി​ർ​മാ​ണ പ​ദ്ധ​തി ചെ​യ​ർ​മാ​ൻ, എം​വി​ആ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ, ഇ​ന്ദി​രാ​ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ, ഇ​ഗ്മ ചെ​യ​ർ​മാ​ൻ, റെ​യി​ൽ​വെ ക​ണ്‍​സ​ൾ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ ഷ​റ​ഫു​ന്നീ​സ​യും ആ​ദി​ൽ, ആ​ഷി​ഖ്, സി​ൽ എ​ന്നീ മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

ബ​ത്തേ​രി​യി​ൽ ഇ​ട​ത് ക​ണ​ക്കു​ക​ൾ അ​പ്പാ​ടെ തെ​റ്റി

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ഇ​ട​തു​മു​ന്ന​ണി നേ​രി​യ വി​ജ​യ​പ്ര​തീ​ക്ഷ പു​ല​ർ​ത്തി​യ മ​ണ്ഡ​ല​മാ​ണ് ബ​ത്തേ​രി.മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി 30,000ൽ ​കു​റ​യാ​തെ വോ​ട്ട് പി​ടി​ച്ചാ​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ വീ​ഴു​മെ​ന്നാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് പ്ര​തീ​ക്ഷ. ബ​ത്തേ​രി​യി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ.​എ​സ്. ക​വി​ത 30,000ൽ ​പ​രം വോ​ട്ട് നേ​ടു​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം. എ​ന്നി​രി​ക്കേ​യാ​ണ് ബാ​ല​കൃ​ഷ്ണ​ന്‍റെ ഉ​ജ്വ​ല വി​ജ​യം. 16,597 വോ​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷം. പോ​ൾ ചെ​യ്ത​തി​ൽ 78,936 വോ​ട്ടാ​ണ് ബാ​ല​കൃ​ഷ്ണ​ന് ല​ഭി​ച്ച​ത്. 2021ലെ 11,822 ​വോ​ട്ട് ഭൂ​രി​പ​ക്ഷം ബാ​ല​കൃ​ഷ്ണ​ൻ മെ​ച്ച​പ്പെ​ടു​ത്തി.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി​പി​എ​മ്മി​ലെ എം.​എ​സ്. വി​ശ്വ​നാ​ഥ​ന് ഇ​ക്കു​റി 62,339 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ.​എ​സ്. ക​വി​ത​യ്ക്ക് ല​ഭി​ച്ച​ത് 31,308 വോ​ട്ട്. തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് ബാ​ല​കൃ​ഷ്ണ​ൻ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ ജ​യി​ച്ചു​ക​യ​റു​ന്ന​ത്. സ​ഹ​ക​ര​ണ ബാ​ങ്ക് നി​യ​മ​ന​ങ്ങ​ൾ, ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​ങ്ങ​ളും കേ​സു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​ല​കൃ​ഷ്ണ​ന് തി​രി​ച്ച​ടി​യാ​യി​ല്ല. ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​യും മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി, പൂ​താ​ടി, നൂ​ൽ​പ്പു​ഴ, നെ​ൻ​മേ​നി, മീ​ന​ങ്ങാ​ടി, അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തു​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് ബ​ത്തേ​രി മ​ണ്ഡ​ലം. ഇ​തി​ൽ ഒ​രി​ട​ത്തു​പോ​ലും എ​ൽ​ഡി​എ​ഫി​നു ലീ​ഡ് പി​ടി​ക്കാ​നാ​യി​ല്ല. വോ​ട്ട് ചോ​ർ​ച്ച​യ്ക്കു​ള്ള പ​ഴു​തു​ക​ൾ ഫ​ല​പ്ര​ദ​മാ​യി അ​ട​യ്ക്കാ​ൻ ബാ​ല​കൃ​ഷ്ണ​നും യു​ഡി​എ​ഫി​നും ക​ഴി​ഞ്ഞു.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ

മാ​ന​ന്ത​വാ​ടി ത​ല​പ്പു​ഴ വാ​ളാ​ട് ഇ​ല്ല​ത്തു​മൂ​ല വീ​ട്ടി​ൽ ച​ന്ദു-​മീ​നാ​ക്ഷി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് 52 കാ​ര​നാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ. കെ​എ​സ്‌​യു​വി​ലൂ​ടെ രാ​ഷ്‌​ട്രീ​യ​ത്തി​ലെ​ത്തി​യ ഇ​ദ്ദേ​ഹം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ വ​യ​നാ​ട്ടി​ൽ നി​ര​വ​ധി സ​മ​ര​ങ്ങ​ൾ ന​ട​ത്തി ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. വാ​ളാ​ട് ഗ​വ. എ​ച്ച്എ​സി​ലെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം 1994-95 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് രാ​ഷ്‌​ട്രീ​യ​ത്തി​ലെ​ത്തു​ന്ന​ത്. 2002 മു​ത​ൽ 2004 വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​വി​ഞ്ഞാ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 2004 മു​ത​ൽ 2007 വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി. 2001 മു​ത​ൽ 2005 വ​രെ ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ കാ​ര​ച്ചാ​ൽ വാ​ർ​ഡി​ൽ ജ​യി​ച്ച ബാ​ല​കൃ​ഷ്ണ​ൻ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി​രു​ന്നു. 2006 മു​ത​ൽ 2011 വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ത​വി​ഞ്ഞാ​ൽ ഡി​വി​ഷ​ൻ അം​ഗ​മാ​യി. 2007 മു​ത​ൽ 2009 വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചു. ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കേ​ണി​ച്ചി​റ​യി​ലാ​ണ് നി​ല​വി​ൽ സ്ഥി​ര​താ​മ​സം. ഭാ​ര്യ ല​ക്ഷ്മി​യും കാ​വ്യ കൃ​ഷ്ണ, ആ​ര്യ കൃ​ഷ്ണ, അ​ഭി​ന കൃ​ഷ്ണ എ​ന്നീ മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

മാ​ന​ന്ത​വാ​ടി തി​രി​ച്ചു​പി​ടി​ച്ച​തി​ന്‍റെ ആ​മോ​ദ​ത്തി​ൽ യു​ഡി​എ​ഫ്

ക​ൽ​പ്പ​റ്റ: 2016ലും 2021​ലും കൈ​വി​ട്ട മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ചി​തി​ന്‍റെ ആ​മോ​ദ​ത്തി​ലാ​ണ് മാ​ന​ന്ത​വാ​ടി​യി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളും അ​ണി​ക​ളും. വ​ലി​യ ഭൂ​രി​പ​ക്ഷം ഇ​ല്ലെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും ജ​യി​ച്ചു​ക​യ​റാ​മെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഒ.​ആ​ർ. കേ​ളു ക​രു​തി​യി​രി​ക്കേ​യാ​ണ് കോ​ണ്‍​ഗ്ര​സി​ലെ ഉ​ഷ വി​ജ​യ​ന്‍റെ വി​ജ​യം. 10,543 വോ​ട്ടാ​ണ് അ​വ​രു​ടെ ഭൂ​രി​പ​ക്ഷം. മ​ണ്ഡ​ലം ഇ​ക്കു​റി ന​ഷ്ട​മാ​കു​മെ​ന്നാ​യി​രു​ന്നു പോ​ളിം​ഗി​ന് ശേ​ഷ​മു​ള്ള എ​ൽ​ഡി​എ​ഫ് വി​ല​യി​രു​ത്ത​ൽ.

എ​ന്നാ​ൽ വി​ജ​യം ത​നി​ക്കൊ​പ്പ​മെ​ന്നാ​ണ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ മ​ന്ത്രി​സ​ഭ​യി​യി​ൽ അം​ഗ​മാ​യ കേ​ളു അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്. വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ തു​ണ​യാ​കു​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വാ​സം. അ​ത് അ​സ്ഥാ​ന​ത്താ​യി. 2016ൽ 1,307 ​ഉം 2021ൽ 12,282 ​ഉം വോ​ട്ടാ​യി​രു​ന്നു കേ​ളു​വി​ന്‍റെ ഭൂ​രി​പ​ക്ഷം. ഇ​ക്കു​റി പോ​ൾ ചെ​യ്ത​തി​ൽ 77,425 വോ​ട്ടാ​ണ് ഉ​ഷ വി​ജ​യ​ന് ല​ഭി​ച്ച​ത്. കേ​ളു​വി​ന് 66,882 വോ​ട്ട് കി​ട്ടി. എ​ണ്ണ​യി​ട്ട യ​ന്ത്രം​പോ​ലെ പ്ര​വ​ർ​ത്തി​ച്ച​താ​ണ് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് വി​ജ​യം സാ​ധ്യ​മാ​ക്കി​യ​ത്. 2016ലും 2021​ലും ഇ​താ​യി​രു​ന്നി​ല്ല സ്ഥി​തി.

കോ​ണ്‍​ഗ്ര​സി​ലെ വി​ഭാ​ഗീ​യ​ത​യാ​ണ് ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പി.​കെ. ജ​യ​ല​ക്ഷ്മി​ക്ക് വി​ന​യാ​യ​ത്. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യും എ​ട​വ​ക, തി​രു​നെ​ല്ലി, ത​വി​ഞ്ഞാ​ൽ, പ​ന​മ​രം, വെ​ള്ള​മു​ണ്ട, തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് മാ​ന​ന്ത​വാ​ടി നി​യ​മ​സ​ഭാ മ​ണ്ഡ​ലം. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മാ​ണ് ഇ​ട​തു​മു​ന്ന​ണി​ക്ക് ഭ​ര​ണം കി​ട്ടി​യ​ത്. ന​ഗ​ര​സ​ഭ​യ​ട​ക്കം മ​റ്റു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ യു​ഡി​എ​ഫി​ന് ഒ​പ്പം നി​ന്നു. മ​ണ്ഡ​ലം പ​രി​ധി​യി​ൽ വ​ല​തു മു​ന്ന​ണി​ക്ക് ഇ​ട​ത് മു​ന്ന​ണി​യേ​ക്കാ​ൾ 11,543 വോ​ട്ട് അ​ധി​കം നേ​ടാ​നാ​യി​രു​ന്നു.

2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ലെ രാ​ഹു​ൽ ഗാ​ന്ധി​ക്ക് 79,026 ഉം ​സി​പി​ഐ​യി​ലെ ആ​നി രാ​ജ​യ്ക്ക് 40,305 ഉം ​ബി​ജെ​പി​യി​ലെ കെ. ​സു​രേ​ന്ദ്ര​ന് 25,503 ഉം ​വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ലെ പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് 74,829 ഉം ​സി​പി​ഐ​യി​ലെ സ​ത്യ​ൻ മൊ​കേ​രി​ക്ക് 32,056ഉം ​ബി​ജെ​പി​യി​ലെ ന​വ്യ ഹ​രി​ദാ​സി​ന് 20,207 ഉം ​വോ​ട്ട് കി​ട്ടി.

ഉ​ഷ വി​ജ​യ​ൻ

പ​ടി​ഞ്ഞാ​റ​ത്ത​റ പ​തി​നാ​റാം​മൈ​ൽ ചു​ണ്ട​ക്ക​ണ്ടി ശാ​ന്ത-​അ​ണ്ണ​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് 46കാ​രി​യാ​യ ഉ​ഷ വി​ജ​യ​ൻ. ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ​ട​വ​ക മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. 2005-2010ൽ ​എ​ട​വ​ക പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു. 2010-2015ൽ ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യി. 2015-2020ൽ ​എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​യി. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ വി​ജ​യി​ച്ചി​രു​ന്നു. മാ​ന​ന്ത​വാ​ടി എ​ട​വ​ക എ​ള്ളു​മ​ന്ദം വി​ജ​യ​ൻ കു​ട്ടോം​ന​ട​യാ​ണ് ഭ​ർ​ത്താ​വ്. ഇ​ന്ത്യ​ൻ റി​സ​ർ​വ് ബ​റ്റാ​ലി​യ​നി​ൽ ക​മാ​ൻ​ഡോ​യാ​യ അ​ഭ​യ്കൃ​ഷ്ണ കെ. ​വി​ജ​യ്, വി​ദ്യാ​ർ​ഥി വി​വേ​കാ​ന​ന്ദ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Tags : nattu vishesham Assembly elections

Recent News

Corehub Up