അറക്കുളം: മൂലമറ്റം സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പൊതുജനങ്ങളില്‍നിന്നു ശേഖരിച്ച വസ്ത്രങ്ങള്‍ അസീസി സ്നേഹഭവനിലെ അന്തേവാസികള്‍ക്കു കൈമാറി.
കോളജിനു സമീപത്തെ നാട്ടുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, കെഎസ്ഇബി ജീവനക്കാര്‍ എന്നിവര്‍ ഉദ്യമത്തില്‍ പങ്കാളികളായി.
മാനേജര്‍ റവ.ഡോ. തോമസ് പുതുശേരി, പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോര്‍ജ്, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. കെ.വി. ജോബി, അഖില മരിയ റീഗല്‍, അനു സാജു, നീതുമോള്‍ ഷാജി എന്നിവര്‍ നേതൃത്വം നല്കി.
Tags : nattu vishesham Assisi Snehabhavan