x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ഒ​രാ​ളെ എ​ങ്കി​ലും കൊ​ന്നി​ട്ടേ പോ​കൂ... ' കൊ​ച്ചി​യി​ല്‍ പോ​ലീ​സി​നു​നേ​രെ ആ​ക്ര​മ​ണ​വും വ​ധ​ഭീ​ഷ​ണി​യും


Published: June 4, 2026 04:45 AM IST | Updated: June 4, 2026 04:45 AM IST

കൊ​ച്ചി: ‘ഒ​രു​ത്ത​നെ എ​ങ്കി​ല്‍ ഒ​രു​ത്ത​നെ കൊ​ല്ലാ​തെ ഞ​ങ്ങ​ള്‍ ഇ​വി​ടു​ന്ന് പോ​കി​ല്ല സാ​റെ'... മ​രോ​ട്ടി​ച്ചു​വ​ടി​ല്‍ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച പ്ര​തി​ക​ളി​ല്‍ ഒ​രാ​ളു​ടെ വാ​ക്കു​ക​ളാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യ​ല​ഹ​രി​യി​ല്‍ അ​ഴി​ഞ്ഞാ​ടി​യ അ​ഞ്ചം​ഗ​സം​ഘം ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ കൈ​വി​ര​ല്‍ ത​ല്ലി​യൊ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ ഇ​ന്ന​ലെ പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ളി​ലാ​ണ് പ്ര​തി​ക​ള്‍ പോ​ലീ​സി​നു നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ​യും കൊ​ല​വി​ളി​യു​ടെ​യും ന​ടു​ക്കു​ന്ന രം​ഗ​ങ്ങ​ളു​ള്ള​ത്.

പോ​ലീ​സി​ന്‍റെ അ​തി​ക്ര​മം എ​ന്ന പേ​രി​ല്‍ പ്ര​ച​രി​പ്പി​ക്കാ​ന്‍ പ്ര​തി​ക​ള്‍ ത​ങ്ങ​ളു​ടെ ഫോ​ണി​ൽ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണി​വ. പ്ര​തി​ക​ള്‍ ക​ല്ലും ഇ​ഷ്ടി​ക​യും ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ജീ​പ്പ് ആ​ക്ര​മി​ക്കു​ന്ന​തും പോ​ലീ​സി​നു നേ​രെ ആ​ക്രോ​ശി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. പ്ര​തി​ക​ളി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലാ​യി​രു​ന്നു ഈ ​ദൃ​ശ്യ​ങ്ങ​ൾ.

ഐ​ഡി കാ​ര്‍​ഡ് കാ​ണി​ച്ചി​ട്ടും പോ​ലീ​സ് ത​ങ്ങ​ളെ വി​ട്ടി​ല്ലെ​ന്നും മ​ഴ​യ​ത്ത് പി​ടി​ച്ചു​നി​റു​ത്തി ആ​ധാ​ര്‍ കാ​ര്‍​ഡ് ചോ​ദി​ച്ച് ബു​ദ്ധി​മു​ട്ടി​ച്ചെ​ന്നും ഇ​ടി​വ​ണ്ടി​യി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ഇ​ല്ലാ​ത്ത വ​കു​പ്പ് ചു​മ​ത്താ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്നു​മാ​ണ് വീ​ഡി​യോ​യി​ല്‍ പ്ര​തി​ക​ള്‍ ആ​രോ​പി​ക്കു​ന്ന​ത്.

‘ഇ​വി​ടെ പ്ര​ശ്‌​ന​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സി​നെ വി​ളി​ച്ച​വ​ര്‍ സ്ഥ​ല​ത്ത് വ​രാ​തെ പോ​ലീ​സ് വാ​ഹ​നം ക​ട​ത്തി വി​ടി​ല്ല. എ​ല്ലാ​വ​രും മ​ദ്യ​പി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ളെ എ​ങ്കി​ലും കൊ​ല്ലാ​തെ ഞ​ങ്ങ​ള്‍ ഇ​വി​ടു​ന്ന് പോ​കി​ല്ല സാ​റെ' എ​ന്ന് പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ പ​റ​യു​ന്ന​താ​യും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. പ്ര​തി​ക​ള്‍ ആ​ക്ര​മാ​സ​ക്ത​രാ​യ​തോ​ടെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കൂ​ടു​ത​ല്‍ സേ​നാം​ഗ​ങ്ങ​ളോ​ട് സ്ഥ​ല​ത്തെ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും ര​ണ്ട് പോ​ലീ​സ് ജീ​പ്പ് പി​ന്നീ​ട് വ​രു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. എ​റി​യെ​ടാ എ​ന്നാ​ക്രോ​ശി​ച്ചാ​ണ് പ്ര​തി​ക​ള്‍ പോ​ലീ​സി​നെ നേ​രി​ടു​ന്ന​ത്. ഈ ​സ​മ​യം വ​ണ്ടി മാ​റ്റി ഇ​ടാ​ന്‍ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഡ്രൈ​വ​റോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 12.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക​ളെ കീ​ഴ്‌​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ എ​സ്‌​ഐ അ​ട​ക്കം നാ​ല് പോ​ലീ​സു​കാ​രെ സം​ഘം കൈ​യേ​റ്റം ചെ​യ്തി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ച്ചി സി​റ്റി ട്രാ​ഫി​ക് ഈ​സ്റ്റ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഉ​ദ​യ​കു​മാ​റി​ന്‍റെ വ​ല​തു കൈ​വി​ര​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ വ​യ​നാ​ട് സ്വ​ദേ​ശി അ​ക്ഷ​യ് (25), കൊ​ല്ലം സ്വ​ദേ​ശി ജി​നീ​ഷ് (38), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​ജ്മ​ല്‍ (20), അ​ല്‍​ത്താ​ഫ് (21), നെ​ന്മാ​റ സ്വ​ദേ​ശി ഷം​സു​ദ്ദീ​ന്‍ (36) എ​ന്നി​വ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഇ​വ​രു​ടെ ല​ഹ​രി ഇ​ട​പാ​ടു​ക​ള​ട​ക്കം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്.

പ്ര​തി​ക​ള്‍ അ​ഞ്ചു​പേ​രും മ​രോ​ട്ടി​ച്ചോ​ടി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ള്‍ വി​വ​രം അ​റി​യി​ച്ച​തോ​ടൊ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up