x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​മാ​ന്ധാം​കു​ന്ന് ക്ഷേ​ത്ര​ത്തി​ൽ അ​ത്ത​പ്പൂ​ക്ക​ളം

വെബ് ഡെസ്ക്
Published: August 17, 2026 01:41 AM IST | Updated: August 17, 2026 01:41 AM IST

അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഒ​രു​ക്കി​യ അ​ത്ത​പ്പൂ​ക്ക​ളം.

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ടാ​യി അ​ത്തം​നാ​ളി​ൽ പൂ​ക്ക​ള​മൊ​രു​ക്കി. ശ്രീ​കൃ​ഷ്ണ​ൻ ഫ്ള​വ​ർ മാ​ർ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൂ​ക്ക​ള​മൊ​രു​ക്കി​യ​ത്. 1960ക​ളി​ൽ ഗു​രു​വാ​യൂ​രി​ൽ ശ്രീ​കൃ​ഷ്ണ​ൻ ഫ്ള​വ​ർ മാ​ർ​ട്ട് എ​ന്ന പേ​രി​ൽ തേ​യ്ക്ക​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​രം​ഭി​ച്ച പു​ഷ്പ വ്യാ​പാ​രം പി​ന്നീ​ട് 2021-ൽ ​കാ​ടാ​ന്പു​ഴ ക്ഷേ​ത്ര സ​ന്നി​ധി​യി​ലും 2026ൽ ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും ആ​രം​ഭി​ച്ചു.

അ​ത്തം നാ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഗു​രു​വാ​യൂ​ർ അ​ന്പ​ല​ന​ട​യി​ലും കാ​ടാ​ന്പു​ഴ ദേ​വി ക്ഷേ​ത്ര സ​ന്നി​ധി​യി​ലും പൂ​ക്ക​ളം വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ക്കു​ന്ന​ത് ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ പി​ൻ​ത​ല​മു​റ​ക്കാ​രാ​ണ്.

അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് ക്ഷേ​ത്ര​ത്തി​ൽ അ​ത്ത​ത്തി​ന്‍റെ ത​ലേ​ദി​വ​സം രാ​ത്രി ക്ഷേ​ത്ര​ന​ട അ​ട​ച്ച​തി​നു​ശേ​ഷം ഇ​രു​പ​ത് ക​ലാ​കാ​ര​ൻ​മാ​രാ​ണ് പൂ​ക്ക​ളം ഒ​രു​ക്കി​യ​ത്. 12 പു​ഷ്പ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് 15 അ​ടി വ​ലി​പ്പ​മു​ള്ള അ​ത്ത​പ്പൂ​ക്ക​ളം ഒ​രു​ക്കി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up