x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ സ്റ്റേ​ഡി​യം തു​റ​ക്കു​ന്ന​തും കാ​ത്ത് കാ​യി​ക​താ​ര​ങ്ങ​ൾ

വെബ് ഡെസ്ക്
Published: July 29, 2026 12:00 AM IST | Updated: July 29, 2026 12:00 AM IST

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യം

പ​ത്ത​നം​തി​ട്ട: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ജി​ല്ലാ സ്റ്റേ​ഡി​യം തു​റ​ന്നു ന​ൽ​കു​ന്ന​തും കാ​ത്തി​രി​ക്കു​ക​യാ​ണ് കാ​യി​കതാ​ര​ങ്ങ​ൾ. സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​ന​ത്തി​നു വേ​ദി​യി​ല്ലാ​താ​യ​ത്. സ്കൂ​ളു​ക​ളി​ൽ ര​ണ്ടാം​പാ​ദം ആ​രം​ഭി​ക്കു​ന്ന​തോ​ടെ കാ​യി​കമേ​ള​ക​ൾ ഉ​പ​ജി​ല്ല, ജി​ല്ലാ​ ത​ല​ത്തി​ൽ ന​ട​ക്ക​ണം. ഇ​തി​നു വേ​ദി ക​ണ്ടെ​ത്തേ​ണ്ട​തു​മു​ണ്ട്. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള വേ​ദി കൊ​ടു​മ​ൺ ഇ​എം​എ​സ് സ്റ്റേ​ഡി​യം മാ​ത്ര​മാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും കൊ​ടു​മ​ൺ​ വ​രെ യാ​ത്ര ചെ​യ്താ​ണ് നി​ല​വി​ൽ കു​ട്ടി​ക​ൾ പ​രി​ശീ​ല​നം നേ​ടു​ന്ന​ത്.

കൊ​ടു​മ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി ഫീ​സും ന​ൽ​ക​ണം. ഒ​രാ​ൾ​ക്ക് പ്ര​തി​മാ​സം 500 രൂ​പ​യാ​ണ് ഫീ​സ്. നി​ല​വി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ത​ന്നെ സി​ന്ത​റ്റി​ക് ട്രാ​ക്ക് സം​വി​ധാ​ന​മു​ള്ള ഏ​ക സ്റ്റേ​ഡി​യ​വും കൊ​ടു​മ​ണ്ണി​ലേ​താ​ണ്. ജി​ല്ലാ സ്റ്റേ​ഡി​യം പൂ​ർ​ണ​സ​ജ്ജ​മാ​കാ​ൻ ഡി​സം​ബ​ർ ​വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ങ്കി​ലും കാ​യി​ക താ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ജി​ല്ലാ ക​ള​ക്ട​ർ, എം​എ​ൽ​എ എ​ന്നി​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കും.

നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. 80 ശ​ത​മാ​നം ജോ​ലി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചു. ലൈ​ൻ മാ​ർ‌​ക്കിം​ഗ് ഉ​ൾ​പ്പെ​ടെ സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. നി​ർ​മാ​ണ ക​മ്പ​നി​യു​ടെ ക​രാ​ർ പ്ര​കാ​ര​മു​ള്ള ജോ​ലി​ക​ളെ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി പ​റ​യു​ന്നു. എ​ട്ട് ലെ​യ്ൻ 400 മീ​റ്റ​ർ സി​ന്ത​റ്റി​ക് ട്രാ​ക്കി​നു ചു​റ്റും സു​ര​ക്ഷ​യ്ക്കാ​യി ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ട്രാ​ക്കി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ല. കേ​ജ്, സ്റ്റാ​ർ​ട്ടിം​ഗ് പോ​യി​ന്‍റ് തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കു​ന്ന​തി​ലേ​ക്ക് പ്ര​ത്യേ​ക ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ട് സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ൻ കി​ഫ്ബി​ക്ക് പ്ലാ​ൻ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

പ​ണി​ക​ൾ മു​ഴു​വ​ൻ പൂ​ർ​ത്തി​യാ​യ​ശേ​ഷ​മേ ക​രാ​ർ പ്ര​കാ​രം സ്റ്റേ​ഡി​യം ന​ഗ​ര​സ​ഭ​യ്ക്കു കൈ​മാ​റൂ. പ​രി​പാ​ല​ന​ച്ചു​മ​ത​ല ന​ഗ​ര​സ​ഭ​യ്ക്കാ​ണ്. കി​ഫ്ബി​യി​ൽ നി​ന്ന് 51 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​ക്കാ​യി​രു​ന്നു ക​രാ​ർ.‌

പ​വലി​യ​നു​ക​ൾ സ​ജ്ജം

ര​ണ്ട് പ​വലി​യ​നു​ക​ളും സ​ജ്ജ​മാ​യി​ട്ടു​ണ്ട്. പ​വലി​യ​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ ക​ളി​ക്കാ​ർ​ക്കും റ​ഫ​റി​മാ​ർ​ക്കു​മു​ള്ള മു​റി​ക​ൾ, ഓ​ഫീ​സ്, ശൗ​ചാ​ല​യം, മീ​ഡി​യ റൂം ​തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. ഫു​ട്ബോ​ൾ ട​ർ​ഫി​ന്‍റെ നി​ർ​മാ​ണ​വും ന​ട​ന്നു​വരു​ന്നു. ത​റ​നി​ര​പ്പി​ൽ നി​ന്ന് മൂ​ന്ന​ടി​യോ​ളം മ​ണ്ണി​ട്ടു​യ​ർ​ത്തി​യാ​ണ് ട്രാ​ക്കും ട​ർ​ഫും നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ വെ​ള്ളം കെ​ട്ടിനി​ൽ​ക്കി​ല്ല. ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ത്തി​ലെ പാ​ളി​ച്ച​യും വെ​ള്ള​ക്കെ​ട്ടു​മാ​ണ് നേ​ര​ത്തെ സ്റ്റേ​ഡി​യ​ത്തെ പ്ര​ധാ​ന​മാ​യും ബാ​ധി​ച്ചി​രു​ന്ന​ത്. പു​ത്ത​ൻ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഇ​തി​നു പ​രി​ഹാ​രം കാ​ണാ​നാ​യ​ത് നേ​ട്ട​മാ​യി. മി​നി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണം 40 ശ​ത​മാ​നം മാ​ത്ര​മേ ആ​യി​ട്ടു​ള്ളൂ.
സ്റ്റേ​ഡി​യ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​മ്പ് ഉ​ദ്ഘാ​ട​നം ന​ട​ന്നി​രു​ന്നു.

മ​ന്ത്രി​യാ​യി​രു​ന്ന സ്ഥ​ലം എം​എ​ൽ​എ വീ​ണ ജോ​ർ​ജ് മു​ൻ​കൈ​യെ​ടു​ത്ത് നീ​ന്ത​ൽ​ക്കു​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ഉ​ദ്ഘാ​ട​നം ന​ട​ന്നെ​ങ്കി​ലും നീ​ന്ത​ൽ​ക്കു​ളം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഫി​ൽ​ട്ട​റേ​ഷ​ൻ ടാ​ങ്കി​ന്‍റെ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. വാ​ട്ട​ർ ടാ​ങ്കി​ന്‍റെ ഭി​ത്തി​യു​ടെ കോ​ൺ​ക്രീ​റ്റിം​ഗ് ഉ​ട​ൻ ന​ട​ക്കും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഹോ​സ്റ്റ​ൽ ഉ​ൾ​പ്പെ​ടെ വ​രു​ന്ന​തോ​ടെ മാ​ത്ര​മേ ജി​ല്ലാ സ്റ്റേ​ഡി​യം പൂ​ർ​ണ​സ​ജ്ജ​മാ​കൂ.

Tags : district stadium NattuVishasham DistrictNews

Recent News

Corehub Up